'ഞങ്ങളുടെ ഉദ്ദേശം പോസിറ്റീവ് ആയിരുന്നു, മറ്റ് സിനിമകളുടെ പേര് പറയാൻ വിട്ടുപോയതിൽ വിഷമമുണ്ട്': ആസിഫ് അലി

'ഞങ്ങൾ മൂന്ന് പേരും സിനിമയുടെ പ്രമോഷനുകളുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥലങ്ങളിൽ നിൽക്കുന്ന സമയത്താണ് പെട്ടെന്നൊരു ചിന്ത വരുന്നത്'
asif ali
ആസിഫ് അലിഫെയ്സ്ബുക്ക്
Published on
Updated on

ഓണം റിലീസായി എത്തുന്ന കിഷ്കിന്ധാ കാണ്ഡം, അജയന്റെ രണ്ടാം മോഷണം, കൊണ്ടൽ എന്നീ സിനിമകളുടെ പ്രമോഷന്റെ ഭാ​ഗമായി ആസിഫ് അലിയും ടോവിനോയും പെപ്പേയും ഒന്നിച്ചെത്തിയത് വലിയ വിവാദമായിരുന്നു. ഓണം റിലീസിലെ മറ്റ് ചിത്രങ്ങൾ താരങ്ങൾ ഒഴിവാക്കിയെന്ന ആരോപണവുമായി നടിയും നിർമാതാവുമായ ഷീലു എബ്രഹാം രം​ഗത്തെത്തി. ഇപ്പോൾ‌ വിവാദത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി.

മറ്റു സിനിമ മെൻഷൻ ചെയ്തില്ല എന്നത് തെറ്റായിപ്പോയി എന്നാൽ തങ്ങളുടെ ഉദ്ദേശം പോസിറ്റീവായിരുന്നു എന്നാണ് താരം പറഞ്ഞത്. ‘ഞങ്ങൾ മൂന്നുപേരും ഏകദേശം ഒരേ പ്രായത്തിലുള്ള ആളുകളാണ്. വളരെ ഗംഭീരമായ തുടക്കം മലയാള സിനിമയ്ക്ക് കിട്ടിയ വർഷമാണിത്. ഒരുപാട് നല്ല സിനിമകൾവന്നു, തിയേറ്ററുകൾ വീണ്ടും സജീവമായി. അങ്ങനെ നിൽക്കുന്ന അവസരത്തിൽ നമ്മളാരും പ്രതീക്ഷിക്കാത്ത ഒരു സംഭവമുണ്ടാകുന്നു. അതിന്റെയൊരു നെഗറ്റിവിറ്റി സിനിമയിൽ മൊത്തം വരുന്നു. തിയേറ്ററുകളെ അത് ബാധിച്ചോ ഇല്ലയോ എന്നത് നമുക്കറിയില്ല. പക്ഷേ ഈയൊരു ഓണസീസൺ എന്നു പറയുന്നത്, എല്ലാ ബിസിനസ്സുകളേയും പോലെ സിനിമയ്ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഈ അവധിക്കാലത്ത് കുടുംബത്തിന് തിയേറ്ററുകളിൽ വന്ന് കാണാനാകുന്ന എല്ലാത്തരത്തിലുമുള്ള സിനിമകളും ഉണ്ട്. ആ ഒരു സീസൺ സജീവമാകമണെന്ന ഉദ്ദേശ്യം മാത്രമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്.- ആസിഫ് അലി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഞങ്ങൾ മൂന്ന് പേരും സിനിമയുടെ പ്രമോഷനുകളുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥലങ്ങളിൽ നിൽക്കുന്ന സമയത്താണ് പെട്ടെന്നൊരു ചിന്ത വരുന്നത്. ബാക്കിയുള്ള സിനിമകളെ മെൻഷൻ ചെയ്തില്ല എന്നുള്ളത് തെറ്റാണ്. പക്ഷേ ഞങ്ങളുടെ ഉദ്ദേശം പോസിറ്റീവ് ആയിരുന്നു. നെ​ഗറ്റീവ് രീതിയിലേയ്ക്ക് ഇത് പോകുമെന്ന് കരുതിയില്ല. നമുക്ക് മാർക്കറ്റ് ചെയ്യാനേ പറ്റൂ, ആളുകളുടെ ചോയ്സ് ആണ് ഏത് കാണണമെന്ന്. പേര് പറഞ്ഞില്ലെന്ന് വെച്ച് ആ സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. പേര് പറയാൻ വിട്ടുപോയതിൽ വിഷമം ഉണ്ട്- താരം കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com