തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വെളിപ്പെടുത്തി നടി നയന്‍താര. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നയന്‍താര എക്സിലൂടെ അറിയിച്ചത്. "എന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അനാവശ്യമോ വിചിത്രമോ ആയ ട്വീറ്റുകൾ പോസ്‌റ്റ് ചെയ്യപ്പെട്ടാല്‍, ദയവായി അവഗണിക്കുക" - എന്നാണ് താരം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ജവാന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 7 നായിരുന്നു നയന്‍താരയുടെ അവസാനത്തെ എക്‌സ് പോസ്റ്റ് എത്തിയത്. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തിൽ ഷാരൂഖ് ഖാനായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
അതേസമയം താരത്തിന് പിന്തുണയുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. 'വെരിഫൈഡ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് എങ്ങനെയാണെന്നാണ്' എലോണ്‍ മസ്‌കിനെ ടാഗ് ചെയ്ത് ചിലര്‍ ചോദിച്ചിരിക്കുന്നത്. 'ഈ ബ്ലൂ ടിക്കിന് എന്ത് സുരക്ഷയാണ് നിങ്ങള്‍ ഉറപ്പ് നല്‍കുന്നതെന്ന്' ചോദിക്കുന്നവരും കുറവല്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതേസമയം നിരവധി സിനിമകളാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇരൈവിൻ, അന്നപൂർണി എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക