വിജയ് നായകനായെത്തിയ ഗോട്ടിന് തിയറ്ററുകളിൽ വൻ വരവേൽപ്പാണ് ആദ്യ ദിവസം ലഭിച്ചത്. സമ്മിശ്ര പ്രതികരണം നേടി ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ഈ മാസം 5 നായിരുന്നു റിലീസ് ചെയ്തത്. ചിത്രത്തില്‍ വിജയ്‌യുടെ നായികയായി എത്തിയത് നടി സ്‌നേഹയായിരുന്നു.
വസീഗര എന്ന ചിത്രത്തിന് ശേഷം വിജയ് - സ്‌നേഹ കോമ്പോ കാണാനയതിൽ ആരാധകരും സന്തോഷത്തിലായിരുന്നു. എന്നാല്‍ ഈ റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് സ്‌നേഹയെ അല്ല നയന്‍താരയെ ആയിരുന്നു.
അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ വെങ്കട്ട് പ്രഭു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് നയൻതാരയ്ക്ക് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞില്ലെന്നും അതിനാലാണ് സ്‌നേഹയിലേക്ക് എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
"നയൻതാരയെ അഭിനയിപ്പിക്കാൻ ആദ്യം ആലോചിച്ചെങ്കിലും ചില കാരണങ്ങളാൽ അത് നടന്നില്ല. നയനുമായി സംസാരിച്ചിരുന്നു. നയൻതാരയും വിജയ്‌യും തമ്മിലുള്ള കെമിസ്ട്രി എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ അത് നടക്കാതെ പോയി. എങ്കിലും സിനിമ കണ്ടതിന് ശേഷം നയൻ എന്നെ വിളിച്ചു പ്രശംസിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സ്നേഹയെ കാസ്റ്റ് ചെയ്തതിൽ അഭിനന്ദിച്ചു. അതെനിക്ക് വലിയകാര്യമാണ്. ചിത്രത്തില്‍ തന്നെ കാസ്റ്റ് ചെയ്യാത്തത് വളരെ നന്നായി എന്നും, ഈ റോൾ ചെയ്യാൻ സ്നേഹയല്ലാതെ മറ്റൊരു നടിയില്ലെന്നും നയൻ പറഞ്ഞു" - വെങ്കട് പ്രഭു വ്യക്തമാക്കി. ഇരട്ട വേഷത്തിലാണ് വിജയ് ചിത്രത്തിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക