മലയാളികൾക്ക് ഓണാശംസകൾ നേർന്ന് നടൻ മമ്മൂട്ടിയും ദുൽഖർ സൽമാനും. മനോഹരമായൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി ഓണാശംസ നേർന്നിരിക്കുന്നത്. എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ എന്നാണ് ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചിരിക്കുന്നത്.
നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ പോസ്റ്റിൽ ആശംസ നേർന്ന് കമന്റു പങ്കുവയ്ക്കുന്നത്. നടൻ ദുൽഖർ സൽമാനും സോഷ്യൽ മീഡിയയിലൂടെ ഓണാശംസ നേർന്നിട്ടുണ്ട്. ട്രെഡീഷണൽ ലുക്കിലുള്ള ചിത്രത്തിനൊപ്പം, ഏവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ എന്ന കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വൈശാഖ് സംവിധാനം ചെയ്ത ടർബോയിലാണ് മമ്മൂട്ടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. എംടിയുടെ കഥകളെ ആസ്പദമാക്കിയൊരുക്കിയ മനോരഥങ്ങളിലും മമ്മൂട്ടി അഭിനയിച്ചിരുന്നു. ബസൂക്കയാണ് മമ്മൂട്ടിയുടേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം. അതേസമയം തെലുങ്കിൽ സജീവമായിരിക്കുകയാണ് ദുൽഖറിപ്പോൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക