ഹൈദരാബാദ്: ഡാന്‍സ് കൊറിയോഗ്രാഫര്‍ ജാനി മാസ്റ്റര്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതിയുമായി 21കാരി. പല സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി അതിക്രമിച്ചു എന്നാണ് പരാതി. സംഭവത്തില്‍ ജാനി മാസ്റ്റര്‍ക്കെതിരെ കേസെടുത്തു.
ഷെയ്ഖ് ജാനി ഭാഷയ്‌ക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പെണ്‍കുട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇയാള്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കുകയാണ് എന്നാണ് പരാതി. ഒന്നിച്ചുള്ള ഷൂട്ടിങ്ങിനിടെ ചെന്നൈ. മുംബൈ, ഹൈദരാബാദ് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ വച്ച് പീഡനത്തിന് ഇരയായി. ഹൈദരാബിദിലെ സ്വന്തം വീട്ടില്‍ വച്ചും പീഡിപ്പിക്കപ്പെട്ടെന്നും യുവതി പരാതിയില്‍ പറഞ്ഞു. തുടരന്വേഷണത്തിനായി റായ്ദുര്‍ഗ് പൊലീസ് കേസ് നസ്രിങ്കി പോലീസിന് കൈമാറിയിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബോളിവുഡിലേയും തെന്നിന്ത്യയിലേയും മുൻനിര കൊറിയോഗ്രാഫർമാരിൽ ഒരാളാണ് ജാനി മാസ്റ്റർ. നേരത്തെയും ജാനി മാസ്റ്ററിന് എതിരെ പൊലീസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണില്‍ ജാനി മാസ്റ്റര്‍ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി നര്‍ത്തകനായ സതീഷ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റര്‍ തന്നെ രംഗത്തെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക