ഓണം ആഘോഷമാക്കി തമിഴ് സൂപ്പർതാരം രജനീകാന്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി സെറ്റിലായിരുന്നു താരത്തിന്റെ ആഘോഷം. തനി മലയാളി സ്‌റ്റൈലിൽ സെറ്റിൽ എത്തിയ താരം ഡാൻസ് കളിച്ച് ആഘോഷമാക്കുകയായിരുന്നു. കസവ് മുണ്ടുടുത്താണ് രജനീകാന്ത് എത്തിയത്. തന്റെ പുതിയ ചിത്രം വേട്ടയ്യനിലെ മനസിലായോ എന്ന ഗാനത്തിലായിരുന്നു ചുവടുവെച്ചത്.
മലയാളി ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനൊപ്പമായിരുന്നു രജനീകാന്തിന്റെ ഡാൻസ്. സഹപ്രവർത്തകർക്ക് രജനീകാന്ത് തന്റെ സിഗ്നേച്ചർ സ്റ്റെപ് പഠിപ്പിച്ചുകൊടുക്കുന്നതും വിഡിയോയിലുണ്ട്. കൂടെ ഡാൻസ് കളിക്കാൻ ലോകേഷിനെ രജനീകാന്ത് ക്ഷണിക്കുന്നതും കാണാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൂളിങ് ഗ്ലാസ് വെച്ചായിരുന്നു രജനീകാന്തിന്റേയും ടീമിന്റേയും പ്രകടനം. നിർമാതാക്കളായ സൺ പിക്ചേഴ്സാണ് രജനിയുടെ ഓണം വിഡിയോ പുറത്തുവിട്ടത്. കൂലിയുടെ സെറ്റിൽ സ്റ്റൈലായി ഓണം ആഘോഷിക്കുന്ന സൂപ്പർസ്റ്റാർ എന്ന അടിക്കുറിപ്പിലാണ് വിഡിയോ എത്തിയത്. വിജയ്‍ ക്കൊപ്പമുള്ള ലിയോയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക