തനിക്കെതിരെ ഉയർന്നുവന്ന ട്രോളിന് രസികൻ മറുപടിയുമായി നടിയും ശീലു എബ്രഹാം. ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കുന്ന ഭാര്യയെക്കുറിച്ചുള്ളതായിരുന്നു ട്രോൾ. ശീലു എബ്രഹാമിനേയും റിമ കല്ലിങ്കലിനേയും ചേർത്തായിരുന്നു ട്രോൾ. ഇരുവരും അഭിനയിക്കുന്നത് ഭർത്താവിന്റെ സിനിമയിലാണ് ട്രോളിൽ പറഞ്ഞിരുന്നത്. പിന്നാലെ ഇതിന് മറുപടിയുമായി ശീലു തന്നെ രംഗത്തെത്തി.
ട്രോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചാണ് ശീലു മറുപടി കുറിച്ചത്. ‘എന്റെ സിനിമകൾ റിലീസ് ആകുമ്പോളൊക്കെ ഈ ട്രോൾ പൊങ്ങിവരാറുണ്ട്. ഇനിയും ഇതുപോലെ ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ മക്കളെ.’- എന്നാണ് ശീലു കുറിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ഭര്‍ത്താവിന്റെ കൂടെ വര്‍ക്ക് ചെയ്യാനും വേണമല്ലോ ഒരു ഭാഗ്യം എന്നായിരുന്നു ഒരാളുടെ കമന്റ്. ഭാര്‍ത്താവിന്റേയും ഭാര്യയുടേയും പവര്‍ ഗ്രൂപ് എന്നായിരുന്നു മറ്റൊരാളുടെ മറുപടി. അതേ അതേ എന്നാണ് ഇതിന് മറുപടിയായി ശീലു കുറിച്ചത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് ആണ് ശീലുവിന്റെ പുതിയ റിലീസ്. നടിയുടെ ഭർത്താവാണ് സിനിമയുടെ നിർമാണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക