തമിഴ് സൂപ്പര്‍താരം സൂര്യ ബോളിവുഡിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ഫ്രാഞ്ചൈസിയായ ധൂമിന്റെ ഭാഗമാകാനാണ് താരം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്കാണ് താരത്തെ പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായാണ് വാര്‍ത്തകള്‍.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ധൂം 4നെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശക്തമാകുന്നുണ്ട്. എന്നാല്‍ ഇത് സംന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ആര് ചെയ്യും എന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ വൈകാതെ യഷ് രാജ് ഫിലിംസ് ഇതുസബന്ധിച്ച് പ്രഖ്യാപനം നടത്തും എന്നാണ് കരുതുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സൂര്യ പ്രധാന വേഷത്തിലെത്തിയ സുരറൈ പോട്രിന്റെ ഹിന്ദി റീമേക്കായ സര്‍ഫീരയില്‍ അതിഥി വേഷത്തില്‍ സൂര്യ എത്തിയിരുന്നു. എന്നാല്‍ ധൂമിലൂടെ ഗംഭീര തുടക്കമാകും സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റ സൂര്യയ്ക്ക് നല്‍കുക. 2013ലാണ് ധൂമിന്റെ മൂന്നാമത്തെ ഭാഗം റിലീസ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക