വിഖ്യാത കര്‍ണാടക സംഗീതജ്ഞ എസ്എസ് സുബ്ബലക്ഷ്മിയായി അമ്പരപ്പിച്ച് ബോളിവുഡ് നടി വിദ്യാ ബാലന്‍. ഗായികയുടെ 108ാം ജന്മവാര്‍ഷികത്തില്‍ ആദരമായിട്ടായിരുന്നു നടിയുടെ വേഷപ്പകര്‍ച്ച. ഒറ്റ നോട്ടത്തില്‍ സുബ്ബലക്ഷ്മി അല്ലെന്ന് ആര്‍ക്കും പറയാനാവില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രങ്ങള്‍.
എംഎസ് സുബ്ബലക്ഷ്മിയുടെ സ്റ്റൈലില്‍ പട്ടു സാരി ഉടുത്താണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ട് മൂക്കൂത്തിയും ചുവന്ന പൊട്ടും മുല്ലപ്പൂവും വച്ച് സുബ്ബലക്ഷ്മിയെ പോലെ തന്നെയാണ് താരം എത്തിയത്. ഗായികയുടെ ഐക്കോണിക് ചിത്രങ്ങള്‍ അതേ സൂക്ഷ്മതയോടെയാണ് നടി അനുകരിച്ചത്. സുബ്ബലക്ഷ്മിയുടെ പ്രശസ്തമായ സുപ്രഭാതത്തിനൊപ്പമാണ് വിദ്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എംഎസ് സുബ്ബലക്ഷ്മിയായി അഭിനയിക്കുക എന്നത് തന്റെ ഏറെക്കാലത്തെ ആഗ്രഹമാണെന്ന് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് വിദ്യാ ബാലന്‍ വെളിപ്പെടുത്തി. സുബ്ബലക്ഷ്മിയായുള്ള മേക്കോവര്‍ അതിഗംഭീരമാണെന്നാണ് ആരാധകരുടെ കമന്റുകള്‍. ഗായികയുടെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ തീര്‍ച്ചയായും ആ വേഷം വിദ്യാ ബാലന്‍ തന്നെ ചെയ്യണമെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക