രജിനികാന്ത് ചിത്രം വേട്ടയ്യനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേക്ഷകർ. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തുവന്ന മനസിലായോ എന്ന ഗാനവും ട്രെൻഡിങ്ങായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് ഒരഭിമുഖത്തിൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ പറഞ്ഞ വാക്കുകളാണ് തരംഗമായി മാറുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിന്റെ ആവേശം കൂട്ടിയിരിക്കുകയാണ് അനിരുദ്ധിന്റെ വാക്കുകൾ.
"ശക്തമായ കഥയും ശക്തമായ തിരക്കഥയുമാണ് വേട്ടയ്യൻ്റേത്. വേട്ടയ്യനിൽ സൂപ്പർ സ്റ്റാർ അഭിനയച്ചതോടെ അത് കൂടുതൽ ശക്തമായി. സിനിമ പ്രേക്ഷകർക്ക് നന്നായി ഇഷ്ടപ്പെടും. സാമൂഹിക വിഷയം അടിസ്ഥാനമാക്കിയാണ് കഥ ഒരുക്കിയിരിക്കുന്നത്.
അതുകൊണ്ട് സൂപ്പർ സ്റ്റാറിൻ്റെ പതിവ് സിനിമകളിൽ നിന്ന് വേട്ടയ്യൻ വളരെ വ്യത്യസ്തമായിരിക്കും. ഞങ്ങളൊന്നിച്ചെത്തിയ പേട്ട, ജയിലർ തുടങ്ങിയ ചിത്രങ്ങൾ വച്ചു നോക്കുമ്പോൾ അതിൽ നിന്നെല്ലാം വേട്ടയ്യൻ തികച്ചും വ്യത്യസ്തമായിരിക്കും" - അനിരുദ്ധ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 10 നാണ് തിയറ്ററുകളിലെത്തുക. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ തുടങ്ങിയവരും ചിത്രത്തിൽ നിർണായക വേഷത്തിലെത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക