കൊച്ചി: ടൊവിനോ നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്ത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന് ജിതിന് ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
"ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചുതന്നത്. ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്ത് പറയാനാ"?- എന്നാണ് വിഡിയോ പങ്കുവച്ച് സംവിധായകന് കുറിച്ചിരിക്കുന്നത്. ഓണം റിലീസായി എത്തിയ ചിത്രം സെപ്റ്റംബര്‍ 12 നാണ് തിയറ്ററുകളില്‍ എത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടൊവിനോയുടെ അമ്പതാമത്തെ ചിത്രം കൂടിയാണ് എആർഎം. താരം മൂന്ന് വേഷങ്ങളിലാണ് ചിത്രത്തിലെത്തിയതും. ബേസിൽ ജോസഫ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ആദ്യ ദിനം തന്നെ ചിത്രം തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക