ഭർത്താവ് വിഘ്നേഷ് ശിവന് പിറന്നാൾ ആശംസകൾ നേർന്ന് താരസുന്ദരി നയൻതാര. പ്രണയം നിറയ്ക്കുന്ന ചിത്രങ്ങൾക്കൊപ്പമായിരുന്നു കുറിപ്പ്. തന്റെ എല്ലാമെല്ലാം എന്നാണ് വിഘ്നേഷിനെക്കുറിച്ച് നയൻതാര കുറിച്ചത്.
ജന്മദിനാശാംസകൾ എന്റെ സർവമെ! വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിനും അപ്പുറം ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ ഉയിരും ഉലകവുമായവനെ, നീ ആഗ്രഹിക്കുന്നതെല്ലാം ദൈവം ജീവിതത്തിൽ നൽകി അനുഗ്രഹിക്കട്ടെ!- നയൻതാര കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്റെ എല്ലാം എന്നാണ് വിഘ്‌നേഷ് മറുപടിയായി കുറിച്ചത്.നിരവധി പേരാണ് വിഘ്നേഷിന് ആശംസകൾ അറിയിച്ചത്. മഞ്ജു വാര്യരും ആശംസകളുമായി എത്തി. നയൻതാരയ്ക്കും വിഘ്നേഷിനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് മഞ്ജു ആശംസക കുറിച്ചത്.
വിഘ്‌നേഷ് സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലുടെയാണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നത്. നാലു വർഷത്തെ പ്രണയത്തിനൊടുവിൽ 2022ലാണ് ഇരുവരും വിവാഹിതരായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക