മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ പിതാവും പ്രമുഖ തിരക്കഥാകൃത്തുമായ സലിം ഖാന് നേരെ വധഭീഷണി. പ്രഭാത സവാരിക്കിടെ ബാന്ദ്രയില്‍ വച്ചാണ് ഭീഷണി നേരിട്ടത്. ലോറന്‍സ് ബിഷ്‌ണോയിയുടെ പേരിലായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ അറസ്റ്റിലായി.
പെണ്‍സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ എത്തിയ ആള്‍ സലിംഖാന്റെ മുന്നില്‍ വണ്ടി നിര്‍ത്തി ഭീഷണി മുഴക്കുകയായിരുന്നു. ലോറന്‍സ് ബിഷ്‌ണോയിയെ അയക്കട്ടെ എന്നാണ് ഇയാള്‍ ചോദിച്ചത്. ബാന്ദ്രയിലെ സലിംഖാന്റെ വീടിന് അടുത്തുവച്ചാണ് സംഭവമുണ്ടായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞതാണ് ഇവരെ പിടികൂടാന്‍ സഹായിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തമാശയ്ക്കു ചെയ്തതാണെന്നാണ് ദമ്പതികള്‍ പൊലീസിനോട് പറഞ്ഞത്. ദമ്പതികളുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുന്നു. ഗുണ്ടാ നേതാവായ ലോറന്‍സ് ബിഷ്‌ണോയ് സല്‍മാന്‍ ഖാനെ വധിക്കുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനായി ഗുണ്ടാ സംഘങ്ങളെ അയച്ചെങ്കിലും പൊലീസ് ആ ശ്രമങ്ങളെ പരാജയപ്പെടുത്തുകയായിരുന്നു. ഏപ്രില്‍ 14ന് ബൈക്കിലെത്തിയ രണ്ടുപേര്‍ സല്‍മാന്‍ഖാന്റെ വീടിനുനേരെ അഞ്ചു തവണ വെടിയുതിര്‍ത്തിരുന്നു. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ ആറുപേര്‍ പൊലീസ് പിടിയിലായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക