രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. നാഗാര്‍ജുനയും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു രംഗം ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. നാഗാര്‍ജുനയുടെ ഫൈറ്റ് രംഗങ്ങളാണ് ചോര്‍ന്നത്. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി ലോകേഷ് കനകരാജ് രംഗത്തെത്തിയിരിക്കുകയാണ്.
രണ്ട് മാസത്തെ നിരവധി പേരുടെ അധ്വാനമാണ് ഒരു റെക്കോഡിങ് കാരണം പാഴായത്. മൊത്തത്തിലുള്ള അനുഭവത്തെ നശിപ്പിക്കുന്നതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ഞാന്‍ എല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. നന്ദി.- ലോകേഷ് കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വെള്ള സ്യൂട്ട് ധരിച്ച് നാഗാര്‍ജു ഒരാളെ അടിക്കുന്നതാണ് വിഡിയോയിലുള്ളത്. കൂടാതെ നാഗാര്‍ജുനയ്ക്ക് ഒരാള്‍ തമിഴ് ഡയലോഗ് പറഞ്ഞുകൊടുക്കുന്നതും ക്ലിപ്പിലുണ്ട്. ലിയോയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. സെപ്റ്റംബര്‍ രണ്ടിനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. സൈമണ്‍ എന്ന കഥാപാത്രമായാണ് നാഗാര്‍ജുന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രുതി ഹാസന്‍, സത്യരാജ്, സൗബിന്‍ ഷാഹിര്‍, തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക