തിയറ്ററില്‍ തരംഗമായി മാറിയ ചിത്രമാണ് വാഴ. ഒരുകൂട്ടം സോഷ്യല്‍ മീഡിയ താരങ്ങള്‍ ഒന്നിച്ച ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 23ന് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തിയറ്ററില്‍ എത്തി ഒരു മാസത്തിന് ശേഷം ചിത്രം ഒടിടിയില്‍ എത്തുന്നത്.
ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ജയ ജയ ജയ ജയഹേ', 'ഗുരുവായൂർ അമ്പലനടയിൽ' എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റേതാണ് തിരക്കഥ. റിലീസ് ചെയ്ത് 3 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് നേടിയത് 5 കോടി 40 ലക്ഷമാണ് ചിത്രം നേടിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജഗദീഷ്, നോബി മാര്‍ക്കോസ്, കോട്ടയം നസീര്‍, അസിസ് നെടുമങ്ങാട്, അരുണ്‍ സോള്‍, രാജേശ്വരി, ശ്രുതി മണികണ്ഠന്‍, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിയാ വിന്‍സെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍. വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീരജ് മാധവ് ചിത്രം 'ഗൗതമന്റെ രഥം'ത്തിന് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് 'വാഴ ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്'. ചിത്രം വലിയ വിജയം നേടിയതോടെ രണ്ടാം ഭാഗവും അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക