ചെന്നൈ: രാഷ്ട്രീയം ചോദിച്ചതിന് മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് സൂപ്പര്‍താരം രജനീകാന്ത്. മുന്‍ നടനും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെക്കുറിച്ചുള്ള ചോദ്യമാണ് താരത്തെ ചൊടിപ്പിച്ചത്. പുതിയ ചിത്രം വേട്ടയ്യന്റെ ഓഡിയോ റിലീസിന്റെ ഭാഗമായി ചെന്നൈയില്‍ എത്തിയതായിരുന്നു താരം.
ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രിയാകും എന്ന അഭ്യൂഹത്തേക്കുറിച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. എന്നോട് രാഷ്ട്രീയം ചോദിക്കരുത്. ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്.- എന്നായിരുന്നു താരത്തിന്റെ മറുപടി. രജനീകാന്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിശാഖപട്ടണത്ത് ഷൂട്ടിങ് പുരോഗമിക്കുന്ന കൂലിയുടെ സെറ്റില്‍ നിന്നാണ് ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ രജനീകാന്ത് ചെന്നൈയില്‍ എത്തിയത്. ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടിജെ ഗ്നാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യന്‍. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണ ദഗ്ഗുബാട്ടി തുടങ്ങഇയ വന്‍ താരനിരയാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്. ഒക്ടോബര്‍ 10നാണ് ചിത്രം തിയറ്ററിലെത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക