സിനിമാ പ്രേമികളെ അമ്പരപ്പിക്കാൻ മമ്മൂട്ടി വീണ്ടും. വില്ലൻ വേഷത്തിലെത്തി ആരാധകരെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാവും മമ്മൂട്ടി പ്രതിനായക വേഷത്തിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ.
വിനായകനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുക. വിനായകന്റെ വില്ലനായിട്ടാവും മമ്മൂട്ടി പ്രത്യക്ഷപ്പെടുക. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന വേഷത്തിലാകും വിനായകനും എത്തുക. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. പൃഥ്വിരാജ്, ജോജു ജോർജ് എന്നിവരെ പരിഗണിച്ച വേഷത്തിലേക്കാണ് ഇപ്പോൾ വിനായകൻ എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നാഗർകോവിലിൽ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. രണ്ട് ആഴ്ചയ്ക്ക് ശേഷമാകും മമ്മൂട്ടി സെറ്റിൽ ജോയിൻ ചെയ്യുക. മമ്മൂട്ടിയുടെ സ്വന്തം ബാനറായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പിന്റെ തിരക്കഥാകൃത്തായിരുന്നു ജിതിൻ കെ. ജോസ്. കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ സംവിധായകനും പ്രശസ്ത ഛായാഗ്രാഹകനുമായ റോബി വർഗീസ് രാജ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കും. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് സുഷിൻ ശ്യാം ആകും സംഗീതം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക