അടുത്തമാസം വേട്ടയ്യൻ തിയറ്ററുകളിലേക്കെത്തുകയാണ്. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നതും. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാസ്റ്റിങ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന്. രജിനികാന്തിനൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിലെത്തുന്നുണ്ട്. സത്യദേവ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അമിതാഭ് ബച്ചനെത്തുന്നത്.
ഇപ്പോഴിതാ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള അമിതാഭ് ബച്ചന്റെ ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. സംവിധായകൻ ആക്ഷൻ പറയുന്നതും അമിതാഭ് ബച്ചനെ കെട്ടിപിടിക്കുന്ന രജിനികാന്തിനെയുമൊക്കെ ചിത്രത്തിൽ കാണാം. വേട്ടയ്യന്റെ പവർ ഹൗസ് എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒക്ടോബർ 10നാണ് ചിത്രം തിയറ്ററുകളിലെത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. രജിനികാന്തിൻ്റെ 170-ാമത്തെ ചിത്രമാണ് വേട്ടയ്യൻ. തിരുവനന്തപുരം, തിരുനെൽവേലി, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണ ദഗുബതി, ദുഷാര വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക