അമ്മ വേഷങ്ങളില്‍ മലയാളിയുടെ മനസില്‍ ഇടം നേടിയ കവിയൂര്‍ പൊന്നമ്മ നല്ലൊരു ഗായിക കൂടിയാണ്. സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന പൊന്നമ്മ എല്‍പിആര്‍ വര്‍മ, വെച്ചൂര്‍ എസ് സുബ്രഹ്മണ്യയ്യര്‍ എന്നിവരുടെ ശിക്ഷണത്തിലാണ് സംഗീതം അഭ്യസിച്ചത്.
പതിനാലാമത്തെ വയസ്സില്‍ അക്കാലത്തെ പ്രമുഖ നാടക കമ്പനിയായ പ്രതിഭ ആര്‍ട്‌സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തു വരുന്നത്. ഡോക്ടര്‍ എന്ന നാടകത്തിലാണ് ആദ്യമായി പാടുന്നത്.
1963 ല്‍ കാട്ടുമൈന എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. വെളുത്ത കത്രീന, തീര്‍ഥയാത്ര, ധര്‍മയുദ്ധം, ഇളക്കങ്ങള്‍, ചിരിയോ ചിരി, കാക്കക്കുയില്‍ തുടങ്ങി എട്ടോളം സിനിമകളില്‍ പാട്ടുപാടിയിട്ടുണ്ട്. 1999 മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. നാടകത്തിലും സിനിമയിലുമായി പന്ത്രണ്ടോളം ഗാനങ്ങള്‍ അവര്‍ പാടിയിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പി ഭാസ്‌കരന്റെ വരികളില്‍ എടി ഉമ്മറിന്റെ വരികളില്‍ 1972ല്‍ അംബികേ ജഗദംബികേ....എന്നു തുടങ്ങുന്ന ഭക്തിഗാനം ഇതില്‍ പ്രശസ്തമാണ്. ജി ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ ധര്‍മയുദ്ധം എന്ന സിനിമയില്‍ മംഗലാം കാവിലെ മായാഗൗരിക്ക്....എന്ന ഗാനം പാടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അള്‍ത്താര എന്ന നാടകത്തില്‍ 5 ഗാനവും മൂലധനം എന്ന നാടകത്തില്‍ രണ്ട് ഗാനവും പാടിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക