പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. വൻ ആഘോഷമായി ഷൂട്ട് ചെയ്ത ചിത്രമാണ് ഇത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള നിരവധി ഡാൻസ് വിഡിയോകളാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത്. ഇപ്പോൾ വൈറലാവുന്നത് പ്രണവിന്റെ ഒരു ഡാൻസ് വിഡിയോ ആണ്.
വർഷങ്ങൾക്ക് ശേഷം ടീമിനൊപ്പം ആഘോഷിക്കുന്ന പ്രണവിനെയാണ് വിഡിയോയിൽ കാണുന്നത്. അണിയറ പ്രവർത്തകർക്ക് നടുവിൽ നിന്ന് ഡപ്പാംകുത്ത് കളിക്കുകയാണ് പ്രണവ്. ചിത്രത്തിന്റെ ആർട്ട് ഡയറക്ടറായ പ്രശാന്ത് അമരവിളയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ് ഇതിരിക്കട്ടെ- എന്നു പറഞ്ഞ് വേട്ടയ്യയിലെ മനസിലായോ പാട്ടിനൊപ്പമാണ് വിഡിയോ പങ്കുവച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമക്ക് ശേഷം പ്രണവിന്‍റേതായി മറ്റ് സിനിമകളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം പ്രണവ് തെലുങ്കിലേക്ക് അഭിനയിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക