കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നടി റിമ കല്ലിങ്കല്‍ പൊലീസില്‍ പരാതി നല്‍കി. എട്ട് പേര്‍ക്കെതിരെയാണ് റിമ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പരാതി എറണാകുളം സെന്‍ട്രല്‍ എസിപിക്ക് കൈമാറി.
താന്‍ ലഹരിക്കടിമയാണെന്നും ലഹരിയിലേക്ക് നയിക്കുന്നുവെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് റിമയുടെ പരാതിയില്‍ പറയുന്നത്. അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു, സല്‍പ്പേരിനെ ബാധിക്കുന്ന രീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇ മെയില്‍ മുഖേനയാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ മോശമാക്കുന്നതായും റിമയുടെ പരാതിയില്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതേസമയം തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ റിമ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. റിമയുടെ വസതിയില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന ആരോപണത്തിലായിരുന്നു നടപടി. നടിയുടെ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക