ബോളിവുഡ് നടി ജയ കജോളിന്റെ പുതിയ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പരിക്കേറ്റ് നടക്കാന്‍ ബുദ്ധിമുട്ടുന്ന മകനെ സഹായിക്കാനെത്തിയ ബോഡിഗാര്‍ഡിനെ തള്ളി മാറ്റുന്ന കജോളിന്റെ വിഡിയോ ആണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
കജോളും മകന്‍ യുഗ് ദേവ്ഗണും ചികിത്സയ്ക്കായി ക്ലിനിക്കില്‍ എത്തിയതായിരുന്നു. മകന്റെ കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് താരം ക്ലിനിക്കില്‍ എത്തിയത്. തിരിച്ചു പോകുന്നതിനിടെ യുഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. കാലില്‍ ബാന്‍ഡ്ഏയ്ഡ് ചെയ്ത് നടക്കാന്‍ ബുദ്ധിമുട്ടുന്നതിനാല്‍ താരത്തിന്റെ ബോഡിഗാര്‍ഡ് തന്നെ സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടുവരികയായിരുന്നു. എന്നാല്‍ പിന്നാലെയെത്തിയ കജോള്‍ ബോഡിഗാര്‍ഡിനെ തള്ളിമാറ്റുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ജയ ബച്ചനെപ്പോലെയാവാനാണ് കജോള്‍ ശ്രമിക്കുന്നത് എന്നാണ് പലരും വിമര്‍ശിച്ചത്. സഹായിക്കാന്‍ എത്തിയ ആളെ തള്ളിമാറ്റുന്നത് ശരിയായ നടപടിയല്ലെന്നും പറയുന്നവരുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക