നടി കവിയൂർ പൊന്നമ്മയ്ക്കൊപ്പമുള്ള ഓർമ്മച്ചിത്രം പങ്കുവച്ച് മമ്മൂട്ടി. കവിളിൽ കവിയൂർ പൊന്നമ്മ സ്നേഹചുംബനം നൽകുന്ന ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തിയത്. "പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ..." എന്നും ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചിട്ടുണ്ട്.
തനിയാവർത്തനം, വാത്സല്യം, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങി നിരവധി സിനിമകളിൽ മമ്മൂട്ടിയും കവിയൂർ പൊന്നമ്മയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ മമ്മൂട്ടിയുടെ അമ്മയായി പൊന്നമ്മ വേഷമിട്ടു. സിനിമയ്ക്ക് പുറത്തും ഹൃദ്യമായ ആത്മബന്ധം ഇരുവരും സൂക്ഷിച്ചിരുന്നു. പൊതുവേദികളിലടക്കം മമ്മൂട്ടിയോടുള്ള സ്നേഹത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ പങ്കുവച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മമ്മൂസ് എന്നാണ് മമ്മൂട്ടിയെ കവിയൂർ പൊന്നമ്മ വിളിക്കാറ്. എനിക്ക് ലാലുവും മമ്മൂസും ഒരുപോലെയാണ്. ഒരു വ്യത്യാസവുമില്ല. ലാലിന്റെ അമ്മയാകുന്നതിന് മുന്നേ തന്നെ താൻ മമ്മൂസിന്റെ അമ്മയായാണ് വേഷമിട്ടതെന്നും കവിയൂർ പൊന്നമ്മ മുൻപ് പല വേദികളിലും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക