'വാച്ച്മാന് കൊടുക്കാന്‍ പോലും പൈസയുണ്ടായിരുന്നില്ല, വീട് ലേലത്തിന് വച്ചു': ബിഗ് ബിയുടെ ദുരിതകാലത്തേക്കുറിച്ച് രജനീകാന്ത്

' 82 വയസുണ്ട് അദ്ദേഹത്തിന്. ദിവസം 10 മണിക്കൂറാണ് ജോലി ചെയ്യുന്നത്'
amitabh bachchan rajinikanth
രജനീകാന്തും അമിതാഭ് ബച്ചനും ഫെയ്സ്ബുക്ക്
Published on
Updated on

ജനീകാന്തിന്റെ പുതിയ ചിത്രം വേട്ടയ്യനില്‍ ശക്തമായ വേഷത്തില്‍ അമിതാഭ് ബച്ചനും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് അമിതാഭ് ബച്ചനെക്കുറിച്ച് രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സിനിമ നിര്‍മിച്ച് സാമ്പത്തികമായി തകര്‍ന്നിരുന്ന സമയത്തു നിന്ന് താരം നടത്തിയ തിരിച്ചുവരവിനെക്കുറിച്ചാണ് രജനീകാന്ത് പറയുന്നത്.

അമിത് ജി സിനിമകള്‍ നിര്‍മിക്കുന്ന സമയത്ത് വലിയ നഷ്ടം സംഭവിച്ചു. വാച്ച്മാന് കൊടുക്കാന്‍ പോലും അദ്ദേഹത്തിന്റെ കയ്യില്‍ പൈസയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ജുഹുവിലെ വീട് ലേലത്തിനു വച്ചു. ബോളിവുഡ് ഒന്നടങ്കം അദ്ദേഹത്തെ നോക്കി പരിഹസിച്ചു. ലോകം നമ്മുടെ തകര്‍ച്ചയ്ക്കായാണ് കാത്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തില്‍ നഷ്ടപ്പെട്ട പണം മുഴുവന്‍ അദ്ദേഹം വീണ്ടെടുത്തു. ജുഹുവിലെ വീട് കൂടാതെ അതേ തെരുവില്‍ മൂന്ന് വീട് കൂടി അദ്ദേഹം വാങ്ങി. അദ്ദേഹം പ്രചോദനമാണ്. 82 വയസുണ്ട് അദ്ദേഹത്തിന്. ദിവസം 10 മണിക്കൂറാണ് ജോലി ചെയ്യുന്നത്. - രജനീകാന്ത് പറഞ്ഞു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമിതാഭ് ബച്ചന്റെ കുടുംബത്തേക്കുറിച്ചും ഗാന്ധി കുടുംബവുമായുള്ള ബന്ധത്തേക്കുറിച്ചും താരം വാചാലനായി. അമിതാഭ് ജിയുടെ അച്ഛന് വലിയ എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന് വേണ്ടി സ്വാധീനം നടത്താന്‍ അച്ഛന് ആകുമായിരുന്നു. എന്നാല്‍ കുടുംബത്തിന്റെ സ്വാധീനമില്ലാതെ അദ്ദേഹം ഒറ്റയ്ക്ക് കരിയര്‍ പടുത്തുയര്‍ത്തി. ഒരിക്കന്‍ അമിതാഭ് ജിക്ക് വലിയൊരു അപകടമുണ്ടായി. ആ സമയത്ത് ഇന്ദിരാഗാന്ധി വിദേശത്തായിരുന്നു. വിവരം അറിഞ്ഞ ഉടനെ ഇന്ദിരാ ഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചെത്തി. അതിനു ശേഷമാണ് എല്ലാവരും അറിഞ്ഞത്, അമിതാഭ് ബച്ചനും രാജീവ് ഗാന്ധിയും ഒന്നിച്ചാണ് പഠിച്ചതെന്ന്.- രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com