തലൈവരുടെ വില്ലനായി സാബു മോൻ; 'വേട്ടയ്യൻ' പ്രിവ്യു വിഡിയോ

പ്രിവ്യു വിഡിയോയിൽ സാബു മോന്റെ കഥാപാത്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Vettaiyan
വേട്ടയ്യൻ
Published on
Updated on

പ്രഖ്യാപനം മുതൽ തന്നെ സിനിമാ പ്രേക്ഷകരുടെ ഇടയിൽ‌ ചർച്ചയായ ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർ നെഞ്ചോട് ചേർത്തു കഴിഞ്ഞു. ചിത്രത്തിലെ രജനികാന്തിന്റെ ലുക്കും ആരാധകർക്കിടയിൽ ഹിറ്റായി കഴിഞ്ഞു. എൻകൗണ്ടർ സ്പെഷ്യലിസ്റ്റായാണ് ചിത്രത്തിൽ രജനിയെത്തുക. സത്യദേവെന്ന കഥാപാത്രമായി അമിതാഭ് ബച്ചനും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ വേട്ടയ്യന്റെ പ്രിവ്യു വിഡിയോ പുറത്തുവന്നിരിക്കുകയാണ്. രജനിക്കൊപ്പം ഫഹദ് ഫാസിൽ, റാണ ദഗുബതി, മഞ്ജു വാര്യർ, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, രോഹിണി തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ നടൻ‌ സാബു മോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന സൂചനയാണ് പ്രിവ്യു വിഡിയോ നൽകുന്നത്. പ്രധാന വില്ലനാണോ സാബു മോൻ എന്ന ചർച്ചയും ഇതോടെ സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Vettaiyan
'പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക്...'; ഓർമ്മച്ചിത്രം പങ്കുവച്ച് മമ്മൂട്ടി

പ്രിവ്യു വിഡിയോയിൽ സാബു മോന്റെ കഥാപാത്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നെഗറ്റിവ് റോളിലാകും അദ്ദേഹം ചിത്രത്തിലെത്തുക. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 10 നാണ് തിയറ്ററുകളിലെത്തുക. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതം. മനസിലായോ എന്ന് തുടങ്ങുന്ന ചിത്രത്തിലെ പാട്ടും ട്രെൻഡിങ്ങായി മാറിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com