ബാലിയിൽ മധുവിധു ആഘോഷത്തിലാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. നവദമ്പതിമാർക്കൊപ്പം ദിയയുടെ മാതാപിതാക്കളും സഹോദരിമാരും കൂടെയുണ്ട്. ബാലിയിൽ നിന്നുള്ള ഇവരുടെ വിഡിയോകളും ചിത്രങ്ങളുമെല്ലാം ഇതിനോടകം വൈറലാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് ദിയയുടേയും അശ്വിന്റേയും ഗ്ലാമർ ചിത്രങ്ങളാണ്.
സ്വിം സ്യൂട്ട് ധരിച്ച് നിൽക്കുന്ന ദിയയേയും അശ്വിനേയുമാണ് ചിത്രത്തിൽ കാണുന്നത്. കടൽക്കരയിൽനിന്ന് ദിയയുടെ നെറുകിൽ ചുംബിക്കുന്ന അശ്വിനെയാണ് ചിത്രത്തിൽ കാണുന്നത്. ബാലിയിലെ ഡയമണ്ട് ബീച്ചിൽ നിന്നുള്ളതാണ് ചിത്രം. പോസ്റ്റിന് താഴെ നവദമ്പതികൾക്ക് പിന്തുണച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൂടാതെ ട്രീ ഹൗസിൽ നിന്നുള്ള ചിത്രവും ദിയ പങ്കുവച്ചു. അശ്വിന്റെ കൈ പിടിച്ച് ഇറങ്ങിവരുന്ന ദിയയെ ആണ് ചിത്രത്തിൽ കാണുന്നത്. മനോഹരമായ ആ ചിത്രം പകർത്തിയത് അഹാനയാണ്. കഴിഞ്ഞ ദിവസം അശ്വിന്റെ പാട്ട് വിഡിയോയും വൈറലായിരുന്നു. ദിയയുടെ അമ്മ സിന്ധു പകർത്തിയ ഗാനം ആരാധകരുടെ മനം കവർന്നു. ഹണിമൂൺ യാത്രക്കിടെ കൃഷ്ണകുമാറും സിന്ധു കൃഷ്ണകുമാറും ദിയയും അശ്വിനും ചേർന്ന് ചെയ്ത 'വേട്ടയ്യൻ' റീലും വൈറലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക