വേദിയിൽ പാടുന്നതിനിടെ ദിൽജിത്തിന് നേരെ മൊബൈൽ വലിച്ചെറിഞ്ഞു; മനം കവർന്ന് ​ഗായകന്റെ പ്രതികരണം- വിഡിയോ

വേദിയിൽ ​പാട്ട് പാടിക്കൊണ്ടിരിക്കുന്നതിനിടെ കാണികളിൽ ഒരാൾ ദിൽജിത്തിന് നേരെ മൊബൈൽ എറിയുകയായിരുന്നു
Diljit Dosanjh
Published on
Updated on

റെ ആരാധകരുള്ള ​ഗായകനാണ് ദിൽജിത് ദൊസഞ്ച്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സം​ഗീത പരിപാടിയിൽ നിന്നുള്ള താരത്തിന്റെ ഒരു വിഡിയോ ആണ്. വേദിയിൽ ​പാട്ട് പാടിക്കൊണ്ടിരിക്കുന്നതിനിടെ കാണികളിൽ ഒരാൾ ദിൽജിത്തിന് നേരെ മൊബൈൽ എറിയുകയായിരുന്നു. സോഷ്യൽ മീഡിയയുടെ മനം കവരുന്നത് താരത്തിന്റെ പ്രതികരണമാണ്.

പാരിസിൽ നടന്ന സം​ഗീത പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. ആരാധകൻ എറിഞ്ഞ ഫോൺ ​ഗായകന്റെ ശരീരത്തിൽ കൊണ്ടു. എന്നാൽ ഇതിൽ ദേഷ്യപ്പെടാതെ വളരെ സമാധാനത്തോടെയായിരുന്നു ദിൽജിത്തിന്റെ പ്രതികരണം. പാട്ട് നിർത്തിയ താരം ചിരിയോടെ ഫോൺ കയ്യിൽ എടുക്കുകയായിരുന്നു. ഫോൺ സൂക്ഷിക്കാൻ പറഞ്ഞ് താരം അതി തിരിച്ചുനൽകുകയായിരുന്നു. നിങ്ങൾക്ക് എന്നോട് സ്നേഹമുള്ളതുപോലെ എനിക്കും നിങ്ങളോട് സ്നേഹമുണ്ടെന്നും അതിന് ഫോൺ നശിപ്പിക്കേണ്ട കാര്യമില്ലെന്നും ദിൽജിത്ത് പറഞ്ഞു. ഇത് ആവർത്തിക്കരുതെന്നും കൂട്ടിച്ചേർത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് താരത്തിന്റെ പ്രതികരണത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. എന്നാൽ ഇത്തരക്കാരോട് ഇങ്ങനെയായിരുന്നില്ല പ്രതികരിക്കേണ്ടതെന്നും പറയുന്നവരുണ്ട്. ശ്രദ്ധ പിടിച്ചുപറ്റാനാണ് ചിലർ വേദിയിലേക്ക് സാധനങ്ങൾ വലിച്ചെറിയുന്നതെന്നും നല്ലരീതിയിൽ പെരുമാറിയാൽ കൂടുതൽ പേർ ഇത്തരത്തിൽ ആവർത്തിക്കും എന്നുമാണ് ഒരു വിഭാ​ഗത്തിന്റെ കമന്റുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com