'ഇത്ര അഹന്തയോടെ പെരുമാറാൻ ഇവിടെയാർക്കും ഓസ്കർ ലഭിച്ചിട്ടില്ല': വിമർശന കുറിപ്പുമായി ​ഗൗതമി

മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും ബഹുമാനത്തോടെ പെരുമാറണമെന്നും താരം
gauthami nair
ഗൗതമിഇൻസ്റ്റ​ഗ്രാം
Published on
Updated on

മാധ്യമങ്ങളോടുള്ള ചില താരങ്ങളുടെ പ്രതികരണങ്ങളെ വിമർശിച്ച് നടി ​ഗൗതമി നായർ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വിമർശനം ഉന്നയിച്ചത്. ഇത്ര അഹന്തയോടെ പെരുമാറാൻ ഇവിടെയാർക്കും ഓസ്കർ ലഭിച്ചിട്ടില്ല എന്നാണ് ​ഗൗതമി കുറിച്ചത്. മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും ബഹുമാനത്തോടെ പെരുമാറണമെന്നും താരം വ്യക്തമാക്കി.

gauthami nair
വേദിയിൽ പാടുന്നതിനിടെ ദിൽജിത്തിന് നേരെ മൊബൈൽ വലിച്ചെറിഞ്ഞു; മനം കവർന്ന് ​ഗായകന്റെ പ്രതികരണം- വിഡിയോ

‘മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ആർട്ടിസ്റ്റുകൾ പരിഹാസരൂപേണ പ്രതികരിക്കുന്ന നിരവധി അഭിമുഖങ്ങൾ ശ്രദ്ധയിൽ പെട്ടു. പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത്. ഇത്രയും അഹന്തയോടെ പെരുമാറാൻ ഇവിടെ ആർക്കും ഓസ്കാർ ലഭിച്ചിട്ടൊന്നും ഇല്ല. ഇവിടെ മാധ്യമങ്ങൾ നിരപരാധികളാണെന്ന് ഞാൻ പറയുന്നില്ല. എന്നെക്കുറിച്ചും ഒന്നിലധികം ക്ലിക്ക് ബെയ്റ്റുകൾ ഉണ്ടായിട്ടുണ്ട്, അഭിമുഖങ്ങളിൽ ചോദിക്കുന്ന ചോദ്യങ്ങൾ ചിലപ്പോൾ അങ്ങേയറ്റം പ്രകോപനപരം ആയിരിക്കും, എങ്കിലും ഓരോരുത്തർക്കും അവർ ചോദിക്കാൻ തിരഞ്ഞെടുക്കുന്ന ചോദ്യങ്ങളും അവയോടുള്ള പ്രതികരണവും പരസ്പര ബഹുമാനത്തോടെയുള്ളതകാൻ ശ്രമിക്കാം. മറ്റുള്ളവരെ ബഹുമാനിക്കാനും താഴ്മയോടെ പെരുമാറാനും പഠിക്കൂ.’ - ​ഗൗതമി കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസമാണ് ഒരു പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായുള്ള ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അവതാരകനോട് അഭിനേതാക്കൾ മോശമായാണ് പെരുമാറുന്നത് എന്നായിരുന്നു വിമർശനം. ഇതാണ്​ ​ഗൗതമിയുടെ കുറിപ്പിന് ആധാരമായത് എന്നാണ് വിലയിരുത്തൽ. കുറിപ്പ് ചർച്ചയായതിനു പിന്നാലെ ​ഗൗതമി ഇത് സോഷ്യൽ മീഡിയയിൽ നിന്ന് നീക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com