ഉണ്ണി വാ വാ വോ... പാടിയാലേ മകൾ ഉറങ്ങൂ; ഒടുവിൽ രൺബീർ മലയാളം പാട്ട് പഠിച്ചെന്ന് ആലിയ
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായതും കുഞ്ഞു ജനിച്ചതുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. മകൾ റാഹയുടെ വിശേഷങ്ങളൊക്കെ ഇടയ്ക്കിടെ താരം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ റാഹയ്ക്കായി രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചുവെന്ന് പറയുകയാണ് ആലിയ ഭട്ട്.
ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആയിരുന്നു ആലിയ ഇക്കാര്യം പറഞ്ഞത്. മകൾ റാഹയെ പരിചരിക്കുന്ന മലയാളിയായ ആയ ഉണ്ണി വാ വാ വോ... എന്ന ഗാനം പാടാറുണ്ടായിരുന്നു. റാഹ ഉറങ്ങാൻ നേരമാകുമ്പോൾ മമ്മാ വാവോ, പപ്പ വാവോ എന്നു പറഞ്ഞ് വരും. അങ്ങനെ ഇപ്പോൾ രൺബീർ ഉണ്ണി വാ വാ വോ... എന്ന പാട്ട് പഠിച്ചുവെന്നാണ് ആലിയ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1991ൽ സിബി മലയിൽ സംവിധാനം ചെയ്ത സാന്ത്വനം എന്ന സിനിമയിലേതാണ് ഈ താരാട്ടു പാട്ട്. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹൻ സിത്താര സംഗീതം നൽകിയ ഉണ്ണി വാവാവോ എന്ന താരാട്ട് പാട്ടിലൂടെയാണ് സിനിമ ശ്രദ്ധിക്കപ്പെട്ടതും. കൈതപ്രം ആയിരുന്നു വരികൾ എഴുതിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക