കടലിൽ ഒഴുകിപ്പരന്ന് രക്തം, അമ്പരപ്പിക്കാൻ ജൂനിയർ എൻടിആർ വരുന്നു: ദേവര ട്രെയിലർ

കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രം സെപ്റ്റംബര്‍ 27-നാണ് തിയറ്ററിലെത്തുന്നത്
devara
ദേവര ട്രെയിലർ
Published on
Updated on

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജൂനിയർ എൻടിആർ ചിത്രം ദേവരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രം സെപ്റ്റംബര്‍ 27-നാണ് തിയറ്ററിലെത്തുന്നത്. എന്‍ടിആര്‍ ഫാന്‍സിനെയും സാധാരണ പ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ദേവര എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.

വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവരയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖറിന്റെ വിതരണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com