സൂര്യ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച കഥാപാത്രമായിരുന്നു വിക്രത്തിലെ റോളക്സ് എന്ന വില്ലൻ കഥാപാത്രം. സിനിമയുടെ അവസാന ഭാഗത്ത് മിനിറ്റുകൾ മാത്രം പ്രത്യക്ഷപ്പെട്ട കഥാപാത്രം വലിയ കയ്യടിയാണ് നേടിയത്. ഇപ്പോൾ സഹോദരന്റെ വില്ലൻ കഥാപാത്രത്തേക്കുറിച്ച് കാർത്തി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.
റോളക്സ് തന്നെ ഞെട്ടിപ്പിച്ചില്ലെന്നും ചേട്ടന്റെ വില്ലത്തരം താൻ ചെറുപ്പം മുതലേ കാണുന്നതാണ് എന്നുമാണ് കാർത്തി പറഞ്ഞത്. ‘ഇങ്ങനെയൊരു വേഷം ചെയ്തിരുന്നുവെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ലീക്ക് ആയ സീനോ ഫൂട്ടേജോ ഒന്നും ഞാൻ കണ്ടിരുന്നില്ല. സ്ക്രീനിൽ കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയി. എൻട്രി മുതൽ സ്പീക്കർ തൂക്കി നടന്നുവരുന്ന ഷോട്ടുകളൊക്കെ ഭയങ്കരമായിരുന്നു. നിങ്ങൾ ആ സൈഡ് ഇതുവരെ കണ്ടിട്ടില്ല. എന്നാൽ ഞാൻ ചെറുപ്പം മുതൽ ഇത് കണ്ടിട്ടുണ്ട്. അദ്ദേഹം എത്ര വലിയ വില്ലനാണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ റോളക്സിനെ കണ്ടപ്പോള്‍ വലിയ സർപ്രൈസ് ഒന്നും തോന്നിയിരുന്നില്ല.’- കാർത്തി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിലാണ് സൂര്യ ഗസ്റ്റ് റോളിൽ എത്തി ഞെട്ടിച്ചത്. ഡ്രഗ് മാഫിയയുടെ തലവനായ കൊടൂര വില്ലൻ കഥാപാത്രമായാണ് സൂര്യ എത്തിയത്. കഥാപാത്രം ഏറെ വൈറലായതോടെ റോളക്സിനെ മുഖ്യ കഥാപാത്രമാക്കി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് ലോകേഷ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക