നടന്‍ വിജയ് യുമായി ചേര്‍ത്തുല്ല വാര്‍ത്തകളില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ നടി സിമ്രന്‍. വിജയ് യെ നായകനാക്കി നടി സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍ വന്നത്. ഇതിലാണ് സിമ്രന്‍ വിശദീകരണം കുറിച്ചത്. സ്ത്രീ എന്ന നിലയില്‍ തനിക്ക് പരിധി അറിയാം എന്നാണ് താരം കുറിച്ചത്. വ്യാജ പ്രചരണം നടത്തുന്നവര്‍ തന്നോട് മാപ്പ് പറയാനും താരം ആവശ്യപ്പെട്ടു.
ഒരു സിനിമ നിര്‍മിക്കാനായി സിമ്രന്‍ വിജയ് യെ സമീപിച്ചു എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ നിര്‍മാണ ചിലവ് നിയന്ത്രിക്കാനാവില്ലെന്നും ജീവിതവുമായി മുന്നോട്ടുപോകാനും പറഞ്ഞ് നടന്‍ മടക്കി അയക്കുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍. ഇത് വലിയ ചര്‍ച്ചയായതോടെയാണ് നടി വിശദീകരണവുമായി രംഗത്തെത്തിയത്.
സിമ്രന്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം
ആളുകള്‍ക്ക് നിങ്ങളെ എങ്ങനെയാണ് വൈകാരികമായി മാനിപ്പുലേറ്റ് ചെയ്യുന്നതെന്നും നിങ്ങളുടെ സുഹൃത്തുക്കള്‍ അത് വലിയ കാര്യമാക്കുന്നില്ല എന്നതും നിരാശാജനകമാണ്. ഇതുവരെ, ഞാന്‍ നിശ്ശബ്ദനായിരുന്നു, പക്ഷേ ഞാന്‍ വ്യക്തമാക്കട്ടെ: ഏതെങ്കിലും വലിയ നായകന്മാര്‍ക്കൊപ്പം അണിനിരക്കാനും പ്രവര്‍ത്തിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരിക്കന്‍ ഞാന്‍ അവിടെയായിരുന്നു. അത് ഞാന്‍ ചെയ്ത് കഴിഞ്ഞു. എന്റെ ലക്ഷ്യങ്ങള്‍ ഇപ്പോള്‍ വ്യത്യസ്തമാണ്, ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് എന്റെ അതിരുകള്‍ അറിയാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വര്‍ഷങ്ങളോളം, സോഷ്യല്‍ മീഡിയയില്‍ എന്റെ പേര് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുമ്പോള്‍, ഒന്നോ അല്ലെങ്കില്‍ മറ്റൊന്നുമായി ഞാന്‍ മിണ്ടാതിരുന്നു. എന്നാല്‍ ആത്മാഭിമാനമാണ് ആദ്യം വരുന്നത്. 'നിര്‍ത്തുക' എന്നത് ശക്തമായ ഒരു പദമാണ്, അത് ഇവിടെ ശരിയാണ്. ഈ കിംവദന്തികള്‍ക്ക് അറുതിവരുത്താന്‍ ആരും എത്തുകയോ ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. എന്റെ വികാരങ്ങള്‍ ആരും ശ്രദ്ധിച്ചില്ല.
ഞാന്‍ ഒരിക്കലും എന്റെ പേര് പ്രയോജനപ്പെടുത്തിയിട്ടില്ല; ഞാന്‍ എപ്പോഴും ശരിക്ക് വേണ്ടി ഉറച്ചു നിന്നു. ഇന്‍ഡസ്ട്രിയിലെ വിവേകമുള്ള ആളുകളില്‍ നിന്നും അത് ഞാന്‍ തിരിച്ചു പ്രതീക്ഷിക്കുന്നു. തെറ്റായ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ എന്നോട് ആത്മാര്‍ത്ഥമായി മാപ്പ് പറയണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക