'മക്കളെ എനിക്ക് വേണം, പത്ത് അല്ല 20 വര്‍ഷം ആയാലും നിയമപോരാട്ടം നടത്തും': ജയം രവി

മക്കളാണ് ഇനി തന്റെ ഭാവിയും സന്തോഷവും. മകനെ സിനിമയിലേക്ക് കൊണ്ടുവരുമെന്നും താരം
jayam ravi
മക്കളുടെ കസ്റ്റഡിക്കായി വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തും
Published on
Updated on

ടന്‍ ജയം രവിയുടെ വിവാഹമോചന വാര്‍ത്ത വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. ഇപ്പോള്‍ മക്കളുടെ കസ്റ്റഡിക്കായി വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജയം രവി. മക്കളാണ് ഇനി തന്റെ ഭാവിയും സന്തോഷവും. മകനെ സിനിമയിലേക്ക് കൊണ്ടുവരുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

jayam ravi
വണ്ടിച്ചക്രത്തിലെ സിൽക്, സ്ഫടികത്തിലെ ലൈല: സിൽക് സ്മിതയുടെ വേർപാടിന് 28 വർഷം

എന്റെ മക്കളായ ആരവിന്റേയും അയാന്റേയും കസ്റ്റഡി എനിക്ക് വേണം. പത്തല്ല 20 അല്ല എത്ര വര്‍ഷം നീണ്ടാലും ഈ വിവാഹമോചനത്തിനായി കോടതിയില്‍ പോരാടാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ഭാവി എന്റെ മക്കളാണ്. അവരാണ് എന്റെ സന്തോഷം. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

മൂത്ത മകന്‍ ആരവിനൊപ്പം ചേര്‍ന്ന് സിനിമ നിര്‍മിക്കണമെന്നും മകനെ സിനിമയിലേക്ക് കൊണ്ടുവരണമെന്നും രവി പറഞ്ഞു. മകനെ സിനിമയിലേക്ക് കൊണ്ടുവരണം എന്നതാണ് എന്റെ സ്വപ്നം. ആറ് വര്‍ഷം മുന്‍പ് ഞാന്‍ അവനൊപ്പം ടിക് ടോക്കില്‍ അഭിനയിച്ചു. അതാണ് എന്റെ ജീവിതത്തിലെ സന്തോഷകരമായ ദിവസം. വീണ്ടും അങ്ങനെയൊരു ദിവസത്തിനായാണ് ഞാന്‍ കാത്തിരിക്കുന്നത്. - താരം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭാര്യ ആരതിയുടെ ആരോപണങ്ങള്‍ക്കെതിരെ താരം രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ആരതി സമീപിച്ചു എന്നായിരുന്നു വാര്‍ത്തകളോട് രൂക്ഷമായ രീതിയിലാണ് താരം പ്രതികരിച്ചത്. താന്‍ രണ്ട് തവണ വക്കീല്‍ നോട്ടീസ് അയച്ചിട്ടും അവര്‍ പ്രതികരിച്ചില്ല. അനുരഞ്ജനത്തിന് ശ്രമമുണ്ടായിരുന്നെങ്കില്‍ കാമുകിയെക്കുറിച്ച് വാര്‍ത്തകള്‍ വരുമായിരുന്നോ എന്നും താരം ചോദിച്ചു.

വിവാഹമോചനം പ്രഖ്യാപിച്ചുകൊണ്ട് താരം കുറിപ്പ് പുറത്തുവിടുകയായിരുന്നു. പിന്നാലെ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് എന്ന് പറഞ്ഞുകൊണ്ട് ആരതി രംഗത്തെത്തി. പിന്നാലെ ഗായിക കെനിഷ ഫ്രാന്‍സിസുമായി നടന്‍ പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത് തള്ളിക്കൊണ്ട് താരം രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com