നടി നിഖില വിമലിനെതിരെ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിമർശനങ്ങളുയർന്നിരുന്നു. പുതിയ ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള നിഖിലയുൾപ്പെടെയുള്ള താരങ്ങളുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അവതാരകനോട് അഭിനേതാക്കൾ മോശമായാണ് പെരുമാറുന്നത് എന്നായിരുന്നു വിമർശനം. ഇതിന് പിന്നാലെ നിഖിലയുടെ പേരെടുത്ത് പറയാതെ വിമർശനവുമായി നടി ഗൗതമി നായരും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ നിഖിലയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ‘ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്. ഞാന്‍ പറയുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല’ എന്ന നിഖിലയുടെ വാക്കുകള്‍ പങ്കുവച്ചു കൊണ്ടാണ് ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചത്. അഭിപ്രായങ്ങള്‍ പറയുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ പ്രശ്നമാണ് നിഖിലയോടുള്ള എതിര്‍പ്പിന് കാരണം എന്നാണ് ഐശ്വര്യയുടെ വിലയിരുത്തല്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
”ഇവള്‍ തന്റെ മനസിലുള്ളതു പോലെ സംസാരിക്കുന്നുവെന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. അനുവദിക്കപ്പെട്ടിട്ടുള്ള സ്മാര്‍ട്ട്നെസിന്റെ ഉള്ളില്‍ നില്‍ക്കുന്ന സ്ത്രീകളെ മാത്രമേ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തെളിയിച്ച് തന്ന സമൂഹത്തിനും മീഡിയയ്ക്കും നന്ദി. നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ. നീ എന്റര്‍ടെയ്നിങ് ആണ്, സ്മാര്‍ട്ടാണ്. എല്ലാത്തിലും നിന്റെ ഏറ്റവും മികച്ചു തന്നെ നീ നല്‍കുന്നുണ്ട്”- എന്നാണ് ഐശ്വര്യ ലക്ഷ്മി കുറിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക