'ആ കഥയുടെ അവകാശി ഞാൻ, കോപ്പിയടിക്കുന്നവർക്കെതിരെ നിയമനടപടി': ശങ്കറിന്റെ കുറിപ്പ് ആർക്കെതിരെ?

തമിഴിലെ ഹിറ്റ് നോവലായ എസ് വെങ്കടേശന്റെ ‘വീരയുഗ നായകൻ വേൽ പാരി’ എന്ന നോവലുമായി ബന്ധപ്പെടുത്തിയാണ് വിവാദം
SHANKAR
ശങ്കർഫെയ്സ്ബുക്ക്
Published on
Updated on

തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയായി സംവിധായകൻ ശങ്കറിന്റെ കുറിപ്പ്. റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണമാണ് ശങ്കർ നടത്തിയത്. താൻ പകർപ്പവകാശം നേടിയ നോവലിലെ പ്രധാന ഭാ​ഗങ്ങൾ ഒരു സിനിമയുടെ ട്രെയിലറിൽ കണ്ട് ഞെട്ടിപ്പോയി എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. അനുവാദമില്ലാതെ ദൃശ്യങ്ങൾ ഉപയോ​ഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.

തമിഴിലെ ഹിറ്റ് നോവലായ എസ് വെങ്കടേശന്റെ ‘വീരയുഗ നായകൻ വേൽ പാരി’ എന്ന നോവലുമായി ബന്ധപ്പെടുത്തിയാണ് വിവാദം. ‘വെങ്കിടേശന്റെ വിഖ്യാതമായ ‘നവയുഗ നായകൻ വേൽ പാരി’ എന്ന തമിഴ് നോവലിന്റെ പകർപ്പവകാശ ഉടമ എന്ന നിലയിൽ, ഈ നോവലിലെ പ്രധാന രംഗങ്ങൾ അനുവാദമില്ലാതെ പല സിനിമകളിലും ഉപയോഗിക്കുന്നത് കാണുന്നതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഏറ്റവും പുതിയ ഒരു സിനിമയുടെ ട്രെയിലറിലും നോവലിലെ പ്രധാന രംഗങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കണ്ടു. ഇത് ഏറെ വേദനാജനകവും അസ്വസ്ഥതപ്പെടുത്തുന്നതുമാണ്. ദയവായി, സിനിമകളിലും വെബ് സീരീസുകളിലും തുടങ്ങി ഒരു മാധ്യമത്തിലും ഈ നോവലിലെ രംഗങ്ങൾ ഉപയോഗിക്കരുത്. സൃഷ്ടാക്കളുടെ അവകാശങ്ങൾ മാനിക്കുക, അനുവാദമില്ലാതെ ദൃശ്യങ്ങൾ എടുക്കരുത്, ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും.’- ശങ്കർ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂനിയർ എൻടിആർ നായകനായി എത്തുന്ന ദേവരയ്ക്കെതിരെയാണ് ശങ്കറിന്റെ ആരോപണം എന്നാണ് ചിലരുടെ കമന്റുകൾ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരുന്നു. ഇതേക്കുറിച്ചാണ് ശങ്കർ പറയുന്നത് എന്നാണ് കുറിക്കുന്നത്. അതിനിടെ സൂര്യ നായകനാവുന്ന കങ്കുവയെക്കുറിച്ചാണ് സംവിധായകന്റെ പരാമർശം എന്നും പറയുന്നവരുണ്ട്. എസ് വെങ്കടേശന്റെ ‘വീരയുഗ നായകൻ വേൽ പാരി’ താൻ സിനിമയാക്കുമെന്നും തിരക്കഥ എഴുതികൊണ്ടിരിക്കുകയാണെന്നും സംവിധായകൻ ശങ്കർ മുൻപ് വെളിപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com