സ്റ്റൈലിഷ് ലുക്കിലെത്തി സോഷ്യൽ മീഡിയയെ എപ്പോഴും ഹരം കൊള്ളാറിക്കാറുണ്ട് മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി. ധരിക്കുന്ന വസ്ത്രത്തിലായാലും കൂളിംഗ് ഗ്ലാസായാലും ചെരുപ്പ്, വാച്ച് അങ്ങനെ എല്ലാത്തിലും മമ്മൂട്ടി തന്റേതായ കൊണ്ടുവരാറുണ്ട്. ഇടയ്‌ക്കിടെ സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കാൻ തന്റെ ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതുതായി മമ്മൂട്ടി പങ്കുവെച്ച ലുക്കാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.
തൊപ്പിയും കൂളിങ് ഗ്ലാസുമൊക്കെയായി സ്റ്റൈലിഷ് ലുക്കിലാണ് ഇത്തവണയും മമ്മൂട്ടിയെത്തിയിരിക്കുന്നത്. 'ഫൊർഗെറ്റ് ഇറ്റ്' എന്നാണ് മമ്മൂട്ടി ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചിത്രത്തിന് താഴെ കമന്റുമായി ആരാധകരും എത്തി. ‘മുദ്ര ശ്രദ്ധിക്കൂ’ എന്നായിരുന്നു മിക്കവരുടെയും കമന്റ്. തന്റെ നടുവിരൽ കൊണ്ട് കൂളിംഗ് ഗ്ലാസിൽ ടച്ച് ചെയ്തുകൊണ്ടുള്ള പോസാണ് താരത്തിന്റെത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആർക്കായാലും അസൂയ തോന്നും..ഇങ്ങനെ തുടങ്ങിയാൽ എങ്ങനാ മമ്മൂക്കാ, ഇനിയിപ്പോ ഇതുപോലുള്ള പാന്റും ഷർട്ടും തൊപ്പിയും ഒക്കെ തിരഞ്ഞു നടക്കേണ്ടി വരുമല്ലോ ദൈവമേ, ങ്ങളെതെന്ത് ഭാവിച്ചാണ്..... ഞങ്ങക്കൊന്നും ജീവിക്കണ്ടേ- ഇങ്ങനെ പോകുന്നു മറ്റു കമന്റുകൾ. ബസൂക്കയാണ് മമ്മൂട്ടിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക