നടൻ ചിരഞ്ജീവിയെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നൽകി ആദരിച്ചു. ഇന്ത്യൻ സിനിമയിലെ മോസ്റ്റ് പ്രൊലിഫിക് ഫിലിം സ്റ്റാര്‍ എന്ന പദവി ആണ് ചിരഞ്ജീവിയെ തേടിയെത്തിയത്. താരം 24000 ഡാൻസുകള്‍ 156 സിനിമകളിലായുള്ള 537 ഗാനങ്ങള്‍ക്ക് ചെയ്‍തിട്ടുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ഗിന്നസ് അധികൃതർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും താരത്തെ ആദരിക്കുകയും ചെയ്തു.
നടന്‍ ആമിര്‍ ഖാനും ഗിന്നസ് റെക്കോര്‍ഡ് ടീമിലെ ഒരു അംഗവും ചേര്‍ന്നാണ് ചിരഞ്ജീവിയ്ക്ക് ഇതിന്റെ മൊമന്റോ സമ്മാനിച്ചത്. സെപ്റ്റംബർ 22 നാണ് ചിരഞ്ജീവിയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ അംഗീകാരം ലഭിക്കുന്നത്. 1978 സെപ്റ്റംബർ 22 നാണ് ചിരഞ്ജീവിയുടെ ആദ്യ സിനിമ പുറത്തിറങ്ങിയതും. ഇതിന് ആദരമർപ്പിച്ചുകൊണ്ടാണ് ഗിന്നസ് അധികൃതർ കഴിഞ്ഞദിവസം താരത്തിനെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
ചിരഞ്ജീവിയുടെ ഗാനങ്ങൾക്കും നൃത്തരംഗങ്ങൾക്കും ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. സിനിമയിൽ അരങ്ങേറി 45 വർഷങ്ങൾ കൊണ്ട് 156 സിനിമകളിലെ 537 പാട്ടുകളിലാണ് അദ്ദേഹം അഭിനയിച്ചത്. 24,000 നൃത്തച്ചുവടുകളും വെച്ചു. ഇതാണ് ചിരഞ്ജീവിയെ തേടി ഗിന്നസ് ലോക റെക്കോർഡ് എത്താൻ കാരണം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്ന് ഇത്തരമൊരു അംഗീകാരം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബഹുമതിയോട് പ്രതികരിച്ചുകൊണ്ട് ചിരഞ്ജീവി പറഞ്ഞു. ഡാന്‍സ് എന്നത് തന്‍റെ സിനിമാ കരിയറിലെ അവിഭാജ്യ ഘടകമായി മാറിയെന്നും അത് പലര്‍ക്കും ഒരു പ്രചോദനമായെന്നാണ് കരുതുന്നതെന്നും ചിരഞ്ജീവി പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക