ബോക്സോഫീസിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ശ്രദ്ധ കപൂർ നായികയായെത്തിയ സ്ത്രീ 2. ഇതിനോടകം തന്നെ ഒട്ടേറെ റെക്കോഡുകൾ ചിത്രം തകർത്തു കഴിഞ്ഞു. ആഭ്യന്തര ബോക്സോഫീസിൽ നിന്ന് 600 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന ഖ്യാതിയും ഇനി സ്ത്രീ 2 വിന് സ്വന്തം. ആഗോളതലത്തിൽ 800 കോടി ക്ലബ്ബിൽ സത്രീ 2 ഇടം നേടിക്കഴിഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1000 കോടിയിലേയ്ക്കാണ് ചിത്രത്തിൻ്റെ കുതിപ്പ്. ആഗോളതലത്തിൽ 1000 കോടി രൂപയിലേറെ സ്വന്തമാക്കിയ പ്രഭാസിൻ്റെ കൽക്കിയാണ് ഈ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം. ബോളിവുഡിൽ നിന്ന് ശക്തരായ എതിരാളികളൊന്നും ഇല്ലെന്നതാണ് സ്ത്രീ 2 വിന്റെ കരുത്ത്. അമർ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്തത്. 2018 ൽ പുറത്തിറങ്ങിയ സ്ത്രീയുടെ രണ്ടാം ഭാഗം കൂടിയാണ് ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക