തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ജൂനിയർ എൻടിആറും കാർത്തിയും. ഇരുവരുടെയും ചിത്രങ്ങൾ 27 ന് റിലീസിനൊരുങ്ങുകയാണ്. മെയ്യഴകനുമായി കാർത്തിയും ദേവരയുമായി ജൂനിയർ എൻടിആറും പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങളും. രണ്ട് ചിത്രങ്ങളുടെയും പുറത്തുവന്ന ട്രെയ്‌ലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചതും.
മെയ്യഴകന്റെ പ്രൊമോഷൻ ചടങ്ങുകളുടെ ഭാഗമായി കാർത്തി ഹൈദരാബാദിലെത്തിയിരുന്നു. പരിപാടിക്കിടെ ദേവരയ്ക്ക് വിജയാശംസകൾ നേരുകയും ചെയ്തു കാർത്തി. ജൂനിയർ എൻടിആറിനേക്കുറിച്ചുള്ള കാർത്തിയുടെ വാക്കുകൾ ശ്രദ്ധേയമാകുകയാണിപ്പോൾ. ആറ് വർഷത്തിന് ശേഷമുള്ള ജൂനിയർ എൻടിആറിന്റെ ആദ്യ സോളോ ചിത്രമാണിതെന്നും അതുകൊണ്ട് തന്നെ ചിത്രത്തിനായുള്ള താരക് ഫാൻസിന്റെ പ്രതീക്ഷകൾ എത്രത്തോളമാണെന്ന് തനിക്കറിയാമെന്നും കാർത്തി പറഞ്ഞു.
"സെപ്റ്റംബർ 27ന് ദേവര റിലീസ് ചെയ്യുന്നു, എന്റെ സഹോദരന്റെ സിനിമ. താരകിനും അദ്ദേഹത്തിൻ്റെ ആരാധകർക്കും ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. സിനിമ സൂപ്പർ ഹിറ്റാകണമെന്നാണ് ആഗ്രഹം. ആറ് വർഷത്തിന് ശേഷം അദ്ദേഹത്തിൻ്റെ സോളോ ചിത്രം റിലീസ് ചെയ്യുന്നു, അതിനാൽ പ്രതീക്ഷകൾ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം. ദേവരെ ഒരു യുദ്ധം തന്നെയായിരിക്കുമെന്നും" കാർത്തി പറഞ്ഞു. ഞങ്ങളുടേത് ഒരു കുഞ്ഞു ചിത്രവുമാണെന്നും കാർത്തി കൂട്ടിച്ചേർത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൊരട്ടാല ശിവയാണ് ദേവര സംവിധാനം ചെയ്യുന്നത്. ജാൻവി കപൂറാണ് ചിത്രത്തിൽ നായികയായെത്തുക. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനമൊരുക്കുന്നത്. ചിത്രത്തിലെ പാട്ടുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക