'കാലം മായ്ക്കാത്ത മുറിവുകളില്ല, പക്ഷേ യാഥാർത്ഥ്യം എപ്പോഴും അതായിരിക്കണമെന്നില്ല'

പോരാട്ടം തുടരുക. നീ തോൽക്കുന്നത് കാണാൻ സ്വർഗത്തിലെ ആൾ ആഗ്രഹിക്കുന്നില്ല.
Bhavana
ഭാവനഇൻസ്റ്റ​ഗ്രാം
Published on
Updated on

മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് ഭാവന. പല പ്രതിസന്ധി ഘട്ടങ്ങളിലും കരുത്തോടെ നിന്ന വ്യക്തി കൂടിയാണ് താരം. ഭാവനയോടുള്ള ആളുകളുടെ ഇഷ്ടക്കൂടുതലിനും ഒരു കാരണമിതാണ്. ഇപ്പോഴിതാ വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഭാവന. തന്റെ അച്ഛന്റെ വേർപാടിനെക്കുറിച്ചാണ് താരം കുറിപ്പിൽ പറയുന്നത്. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ കുറിപ്പ്.

'കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ് ആളുകൾ പറയാറ്, പക്ഷേ യാഥാർത്ഥ്യം എപ്പോഴും അതായിരിക്കണമെന്നില്ല. ഓരോ ദിവസവും, ഓരോ നിമിഷവും, ഉയർച്ച താഴ്ചകളുണ്ടാകുമ്പോഴുമെല്ലാം ഞാൻ അച്ഛനെ മിസ് ചെയ്യുന്നു. എപ്പോഴും ഹൃദയത്തിലുണ്ട്.'- എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്.

മിസ് യൂ അച്ഛ, അച്ഛനില്ലാത്ത ഒമ്പത് വർഷങ്ങൾ എന്നും ഭാവന ഹാഷ്‌ടാഗ് നൽകിയിട്ടുണ്ട്. 'പോരാട്ടം തുടരുക. നീ തോൽക്കുന്നത് കാണാൻ സ്വർഗത്തിലെ ആൾ ആഗ്രഹിക്കുന്നില്ലെന്ന' ഉദ്ധരണിയും ഭാവന പങ്കുവച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Bhavana
'ലൊക്കേഷനിൽ രജനികാന്ത് കിടന്നുറങ്ങിയിരുന്നത് വെറും നിലത്ത്, അതുകണ്ട് ഞാനും പുറത്തിറങ്ങി'; അമിതാഭ് ബച്ചൻ

2015 സെപ്റ്റംബറിലായിരുന്നു ഭാവനയുടെ അച്ഛന്‍ ബാലചന്ദ്രൻ വിടവാങ്ങിയത്. കാമറാമാനായിരുന്നു അദ്ദേഹം. താൻ സിനിമയിലിത്തെണമെന്ന് ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ചത് അച്ഛനായിരുന്നുവെന്ന് ഭാവന പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഹണ്ട് ആണ് ഭാവനയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com