'ലൊക്കേഷനിൽ രജനികാന്ത് കിടന്നുറങ്ങിയിരുന്നത് വെറും നിലത്ത്, അതുകണ്ട് ഞാനും പുറത്തിറങ്ങി'; അമിതാഭ് ബച്ചൻ

എന്നാൽ മിക്കപ്പോഴും ഇടവേളകളിൽ രജനികാന്ത് തറയിൽ കിടന്നായിരുന്നു ഉറങ്ങിയിരുന്നത്.
Vettaiyan
രജനികാന്തും അമിതാഭ് ബച്ചനുംഫെയ്സ്ബുക്ക്
Published on
Updated on

നീണ്ട 33 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും വേട്ടയ്യനിലൂടെ ഒരുമിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്നതിന്റെ ആവേശവും ആകാംക്ഷയും പ്രേക്ഷകരിലുമുണ്ട്. വെള്ളിത്തിരയ്ക്ക് പുറത്ത് നല്ല ആത്മബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ബി​ഗ് ബിയും രജനിയും. വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിനിടെ രജനികാന്തിനൊപ്പമുള്ള ഒരു ഓർമ്മ പങ്കുവച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ.

1991ൽ പുറത്തിറങ്ങിയ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് അനുഭവങ്ങളാണ് ബി​ഗ് ബി പങ്കുവെച്ചിരിക്കുന്നത്. "ഹമ്മിന്റെ ഷൂട്ടിങ് സമയത്ത് ഞാൻ എന്റെ എസി വാഹനത്തിൽ വിശ്രമിക്കാറുണ്ടായിരുന്നു. എന്നാൽ മിക്കപ്പോഴും ഇടവേളകളിൽ രജനികാന്ത് തറയിൽ കിടന്നായിരുന്നു ഉറങ്ങിയിരുന്നത്. അദ്ദേഹം വളരെ ലളിതമായി പെരുമാറുന്നത് കണ്ട് ഞാനും വാഹനത്തിൽ നിന്ന് ഇറങ്ങി പുറത്ത് വിശ്രമിച്ചു"- അമിതാഭ് ബച്ചൻ പറഞ്ഞു.

അതോടൊപ്പം രജനികാന്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും ബച്ചൻ കൂട്ടിച്ചേർത്തു. വേട്ടയ്യൻ എൻ്റെ ആദ്യ തമിഴ് സിനിമയാണ്. എനിക്ക് വളരെയധികം അഭിമാനമുണ്ട്. എല്ലാ താരങ്ങളുടെയും സുപ്രീം ആണ് രജനിയെന്നും ബച്ചൻ പറഞ്ഞു. സത്യദേവ് എന്ന കഥാപാത്രമായാണ് അമിതാഭ് ബച്ചൻ ചിത്രത്തിലെത്തുക. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ പത്തിനാണ് റിലീസ് ചെയ്യുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Vettaiyan
'ആറ് വർഷത്തിന് ശേഷമുള്ള സോളോ റിലീസ്, സൂപ്പർ ഹിറ്റാകണമെന്നാണ് ആഗ്രഹം'; ദേവരയെക്കുറിച്ച് കാർത്തി

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രമെത്തുക. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദ​ഗുബതി, റിതിക സിങ്, ദുഷാര വിജയൻ, സാബു മോൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് സം​ഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com