കാർത്തി നായകനായെത്തുന്ന പുതിയ ചിത്രമാണ് മെയ്യഴകൻ. പ്രഖ്യാപനം മുതൽ തന്നെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഈ മാസം 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങളും. കാർത്തിയുടെ സഹോദരൻ സൂര്യയാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സൂര്യ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
"അപൂർവമായി മാത്രം നമുക്ക് ലഭിക്കുന്ന സിനിമയാണ് മെയ്യഴകൻ. 2ഡി നിർമ്മിച്ചതിൽ വച്ചേറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നാണിത്. പരുത്തിവീരന് ശേഷം ഞാനൊരു സിനിമ കണ്ട് കാർത്തിയെ വീട്ടിൽ പോയി കെട്ടിപ്പിടിക്കുന്നത് ഈ സിനിമ കണ്ടപ്പോഴാണ്.
സിനിമയെ സിനിമയായി മാത്രം കാണുക. ഒരു സിനിമ എത്ര ഓപ്പണിങ് നേടി, കളക്‌ഷൻ നേടി എന്ന ടെൻഷൻ പ്രേക്ഷകർക്ക് വേണ്ട. സിനിമയെ സെലിബ്രേറ്റ് ചെയ്യുക. സിനിമകൾ റിവ്യൂ ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്. ഇതൊക്കെ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന സിനിമകളാണ്"– സൂര്യ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കാർത്തിക്കൊപ്പം അരവിന്ദ് സ്വാമിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സി പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക