ചെന്നൈ: വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ ഭാര്യ ആരതിക്കെതിരെ പൊലീസിൽ പരാതി നൽകി നടൻ ജയം രവി. വീട്ടിൽ നിന്ന് പുറത്താക്കി എന്നു പറഞ്ഞാണ് താരം ചെന്നൈയിലെ അഡയാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് എന്നാണ് റിപ്പോർട്ടുകൾ.
ഇസിആർ റോഡിലെ ആര്‍തിയുടെ വസതിയിൽ കയറുന്നത് വിലക്കിയെന്നും തന്റെ സാധനങ്ങൾ തിരിച്ചെടുക്കാൻ സഹായിക്കണം എന്നുമാണ് താരം പരാതിയിൽ പറയുന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ നടന്റെ ആരോപണം ആരതി തള്ളി. വീട്ടിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും ജയം രവി വീട്ടിലേക്ക് വരാത്തതാണ് എന്നുമാണ് ആരതി പറഞ്ഞത്. ദമ്പതികളോട് പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാൻ പൊലീസ് ആവശ്യപ്പെട്ടതായാണ് വിവരം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ ദിവസമാണ് ജയം രവി മെറ്റ ടീമിനെ സമീപിച്ച് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തത്. താരത്തിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്നത് ഭാര്യയായിരുന്നു. പിന്നാലെ ആരതിക്കും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കി.
കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനാണ് ഭാര്യയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതിനു പിന്നാലെ ആരതി നടനെതിരെ രംഗത്തെത്തി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് തീരുമാനം എന്നാണ് ആരതി പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക