ഷിരൂർ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറിയും വണ്ടിക്കുള്ളിൽ നിന്ന് മൃതദേഹവും കണ്ടെത്തിയതിനു പിന്നാലെ കുറിപ്പുമായി മമ്മൂട്ടി. 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നിട്ടു ഇന്ന് വിട പറയേണ്ടി വന്നു എന്നാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്.
72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു , നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും...ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു..ആദരാഞ്ജലികൾ അർജുൻ.- മമ്മൂട്ടി കുറിച്ചു. നിരവധി പേരാണ് അർജുന് ആദരാജ്ഞലികൾ അർപ്പിച്ച് പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. 12 മീറ്റര്‍ ആഴത്തില്‍ നിന്നാണ് നാവിക സേന ലോറി കണ്ടെത്തിയത്. ലോറിയുടെ കാബിനില്‍നിന്ന് എസ്ഡിആര്‍എഫ് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കാര്‍വാറിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഡിഎന്‍എ ടെസ്റ്റിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക