കാതു കുത്തുന്നതിന്റെ രസകരമായ വിഡിയോ പങ്കുവച്ച് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. മേക്കാതു കുത്തുന്നതിന്റെ വിഡിയോ ആണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വിദേശത്തുനിന്നുള്ളതാണ് താരത്തിന്റെ വിഡിയോ.
കാതുകുത്തുന്നതിന്റെ ആവേശത്തിലും ടെൻഷനിലും ഇരിക്കുന്ന നയൻസിനെയാണ് വിഡിയോയിൽ കാണുന്നത്. ജ്വല്ലറി ഷോപ്പിൽ പോയി താരം തന്നെയാണ് കാതിൽ ഇടാനുള്ള കമ്മലുകൾ തെരഞ്ഞെടുത്തത്. രണ്ടിടത്തായി കാതു കുത്താനാണ് നയൻതാര തീരുമാനിച്ചത്. കാത് കുത്തുന്നതിനു മുൻപായി താരം ടെൻഷനടിച്ച് ഇരിക്കുന്നതും കാണാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചെവിയിൽ നിന്ന് രക്തം ഒഴുകിയിട്ടും കാതു കുത്തുന്നതിന്റെ ആവേശത്തിൽ ഇരിക്കുന്ന നടിയെ ആണ് വിഡിയോയിൽ കാണുന്നത്. മനോഹരമായ ഡയമണ്ട് കമ്മലുകളാണ് താരം തെരഞ്ഞെടുത്തത്. കാത് കുത്തിയതിന്റെ സന്തോഷത്തിൽ നൃത്തം ചെയ്യുന്നതും വിഡിയോയിലുണ്ട്. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് വിഡിയോ. 2.3 കോടി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക