കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിലാണ് നടൻ സിദ്ദിഖ്. നടനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സ്ത്രീ സുരക്ഷയെക്കുറിട്ട് സിദ്ദിഖ് പണ്ടു പറഞ്ഞ കാര്യങ്ങളാണ്. ഉപദ്രവിക്കുന്നവരുടെ പേര് വെളിപ്പെടുത്താൻ 20 വർഷം കാത്തിരിക്കരുതെന്നും കരണം നോക്കി അപ്പോൾ തന്നെ അടിക്കണം എന്നുമാണ് പറഞ്ഞത്.
മീ ടൂ ക്യാമ്പെയ്നിന്റെ ഭാഗമായി 2018ലായിരുന്നു താരത്തിന്റെ പ്രതികരണം. ‘ മി ടൂ എന്നു പറയുന്നത് നല്ല ക്യാമ്പെയ്നാണ്. അത് സിനിമാ നടിമാർക്ക് മാത്രമല്ല, എല്ലാവർക്കും നല്ലതാണ്. ഒരാൾ ഉപദ്രവിച്ചാൽ അയാളുടെ പേരു വെളിപ്പെടുത്തണമെന്ന് ഒരു പെൺകുട്ടി തീരുമാനിക്കുന്നത് നല്ല കാര്യമാണ്. 20 കൊല്ലം കാത്തിരിക്കണമെന്നില്ല. അപ്പോൾ അടിക്കണം കരണം നോക്കി. ആ സമയത്ത് പേരു വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം. അന്ന് ധൈര്യമുണ്ടായില്ല, 20 കൊല്ലം കഴിഞ്ഞപ്പോൾ ധൈര്യം ഉണ്ടായി എന്നു പറയാൻ നിൽക്കരുത്. എല്ലാ പെൺകുട്ടികളോടൊപ്പവും കേരള ജനത മുഴുവൻ ഉണ്ടാകും. ആക്രമിക്കപ്പെടുന്ന ആ സമയം തന്നെ പ്രതികരിക്കണം എന്നാണ് എന്റെ അപേക്ഷ ’- വാർത്താ സമ്മേളനത്തിൽ സിദ്ദിഖ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
യുവനടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വച്ച് പീഡനത്തിനിരയാക്കി എന്നാണ് നടി പരിതി നൽകിയത്. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു കാണാൻ വിളിച്ചുവരുത്തിയ ശേഷം സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് എത്തിക്കുകയായിരുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നടനെതിരെ തെളിവുകൾ ലഭിച്ചതായാണ് വിവരം. ബലാൽസംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക