ദിയ കൃഷ്ണയുടെ വിവാഹത്തിന് പിന്നാലെ ബാലിയിൽ അവധി ആഘോഷത്തിലാണ് നടൻ കൃഷ്ണകുമാറും കുടുംബവും. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കുടുംബത്തിന്റെ ബാലി ചിത്രങ്ങൾ. ഹൻസികയും ബാലിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പിന്നാലെ ഹൻസികയ്ക്ക് വന്ന ഉപദേശ കമന്റും അതിനുള്ള താരപുത്രിയുടെ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.
സ്ലീവ്ലസ് ടോപ്പും പാവാടയും അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ഹൻസിക പോസ്റ്റ് ചെയ്തത്. ഡയമണ്ട് ബീച്ചിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. ഫോട്ടോയ്ക്ക് താഴെയാണ് ഒരു സൈബർ ആങ്ങള ഉപദേശവുമായി എത്തിയത്. ‘ദയവുചെയ്ത് സെമസ്റ്ററിലേക്ക് പഠിക്കൂ. സോഷ്യല്‍ മീഡിയയില്‍ ഭാവി നശിപ്പിക്കരുത്. സഹോദരന്‍ എന്ന നിലയിലാണ് ഉപദേശം നല്‍കുന്നത്.' - എന്നായിരുന്നു കമന്റ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉപദേശം ചർച്ചയായതോടെ താരപുത്രി മറുപടിയുമായി എത്തി. അതേ വേഷത്തിലുള്ള കൂടുതൽ ചിത്രങ്ങളാണ് ഹൻസിക പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ഹൻസികയ്ക്ക് പിന്തുണയുമായി എത്തുന്നത്. ഹൻസികയ്ക്കൊപ്പം അച്ഛനും അമ്മയും സഹോദരിമാരും ഉണ്ട്. കുടുംബം ഒന്നിച്ചുള്ള വിശേഷങ്ങളെല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക