aarti ravi,
ജയം രവിയും കെനിഷയും, ആരതി രവി ഇൻസ്റ്റ​ഗ്രാം

'ആരും ഇത്ര അധിക്ഷേപം അര്‍ഹിക്കുന്നില്ല, ആരതിയും കുടുംബവും ജയം രവിയെ ഒരുപാട് ഉപദ്രവിച്ചു': ഗുരുതര ആരോപണവുമായി ഗായിക

ആരതിയും കുടുംബവും ജയം രവിയോട് ക്രൂരമായാണ് പെരുമാറിയിരുന്നത്. അതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഗായിക
Published on

യം രവിയുടെ ഭാര്യയ്ക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണവുമായി ഗായികയും തെറാപ്പിസ്റ്റുമായ കെനിഷ ഫ്രാന്‍സിസ്. ജയം രവി തന്റെ ക്ലൈന്റ് ആണെന്നാണ് കെനിഷ വെളിപ്പെടുത്തിയത്. ആരതിയും കുടുംബവും ജയം രവിയോട് ക്രൂരമായാണ് പെരുമാറിയിരുന്നത്. അതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

aarti ravi,
'ഈ മനുഷ്യൻ പാഠപുസ്തകമാണ്, മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ൽ': ടൊവിനോയെ പ്രശംസിച്ച് ജൂഡ്‌

തെറാപ്പിസ്റ്റ് എന്ന നിലയില്‍ എനിക്ക് ഒരു കാര്യം പറയാനാകും. ജയം രവിയുടെ കുടുബത്തില്‍ നിന്ന് അദ്ദേഹം അനുഭവിച്ച വേദന മാതാപിതാക്കളെ നഷ്ടപ്പെടുന്നതിലും വലുതാണ്. തെറാപ്പിസ്റ്റ് എന്ന നിലയില്‍ ആരതിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും അദ്ദേഹത്തിനുണ്ടായത് എന്നെപ്പോലും ബുദ്ധിമുട്ടിലാക്കി. ലിംഗഭേദമന്യേ ആരും ഇത്രയധികം അധിക്ഷേപം അര്‍ഹിക്കുന്നില്ല. രവിയുടെ അനുമതിയോടെയോ അല്ലാതെയോ എന്റെ കയ്യിലുള്ള തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിക്കാന്‍ ആവും. - ഗായിക പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജയം രവിയും താനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കെനിഷ തള്ളി. നടനുമായി ലൈംഗിക ബന്ധമുണ്ടായിട്ടില്ലെന്നും തങ്ങളുടെ പരിധിയെക്കുറിച്ച് അറിയാമെന്നും ഗായിക കൂട്ടിച്ചേര്‍ത്തു. ജയംരവിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനാണ് ആരതിയുടെ ശ്രമം എന്നാണ് കെനിഷയുടെ ആരോപണം. രവിയോട് ചെയ്ത കാര്യങ്ങള്‍ പുറത്തുവരുമോ എന്ന പേടി ആരതിക്കുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെ ബലിയാടാക്കാന്‍ പറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ യുദ്ധം ചെയ്യാന്‍ ഇത് എന്റെ സര്‍ക്കസ് അല്ല. അഭ്യൂഹങ്ങള്‍ തുടരുകയാണെങ്കില്‍ വ്യക്തിഹത്യ ചെയ്തതിന് ഞാന്‍ നിയമനടപടി സ്വീകരിക്കും.- കെനിഷ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com