JR NTR
ജൂനിയര്‍ എന്‍ടിആര്‍ഫെയ്സ്ബുക്ക്

ആർആർആർ, ജനതാ ​ഗാരേജ്...: ജൂനിയർ എൻടിആറിന്റെ അഞ്ച് സൂപ്പർഹിറ്റുകൾ

തെലുങ്കിലെ എല്ലാ റെക്കോര്‍ഡുകളും കീഴടക്കി ദേവര മുന്നേറുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം

സൂപ്പര്‍താരവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ടിആറിന്റെ ചെറുമകന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത് ബാലതാരമായാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം തെലുങ്ക് സിനിമയുടെ ആവേശമായി മാറിയിരിക്കുകയാണ് തരക് എന്ന ജൂനിയര്‍ എന്‍ടിആര്‍. താരത്തിന്റെ പുതിയ ചിത്രം ദേവരയെ വന്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. തെലുങ്കിലെ എല്ലാ റെക്കോര്‍ഡുകളും കീഴടക്കി ചിത്രം മുന്നേറുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. ഏറ്റവും പണം വാരിയ ജൂനിയര്‍ എന്‍ടിആറിന്റെ അഞ്ച് സിനിമകള്‍ പരിചയപ്പെടാം.

1. ആര്‍ആര്‍ആര്‍

JR NTR

ജൂനിയര്‍ എന്‍ടിആറിനേയും രാം ചരണിനേയും പ്രധാന കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം. കൊമാരം ഭീം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. 2022 ല്‍ റിലീസ് ചെയ്ത ചിത്രം ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളില്‍ ഒന്നാണ്. 1300 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ഇതോടെ ഏറ്റവും പണം വാരിയ മൂന്നാമത്തെ ചിത്രമായാണ് ആര്‍ആര്‍ആര്‍ മാറിയത്.

2. അരവിന്ദ സമേതാ വീര രാഘവ

JR NTR

2018ല്‍ തെലുങ്കില്‍ വന്‍ വിജയമായി മാറിയ ചിത്രം. ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ വീര രാഘവ റെഡ്ഡി എന്ന കഥാപാത്രമായാണ് എത്തിയത്. പൂജ ഹെഗ്‌ഡെ നായികയായി എത്തിയ ചിത്രത്തില്‍ ജഗപതി ബാബു പ്രധാന വേഷത്തിലെത്തി. 60 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 179 കോടിക്ക് മേലെയാണ് കളക്റ്റ് ചെയ്തത്.

3. ജനത ഗാരേജ്

JR NTR

ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാലും പ്രധാന വേഷത്തിലെത്തിയ ചിത്രം. ആക്ഷന്‍ ത്രില്ലറായായി ഒരുക്കിയ ചിത്രം 2016ലാണ് റിലീസ് ചെയ്തത്. 50 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം 135 കോടിയില്‍ അധികമാണ് ബോക്‌സ് ഓഫിസില്‍ നിന്ന് കളക്റ്റ് ചെയ്തത്. ദേവരയുടെ സംവിധായകനായ കൊര്‍ട്ടാല ശിവയാണ് ചിത്രം ഒരുക്കിയത്.

4. ജയ് ലവ കുശ

JR NTR

ജൂനിയര്‍ എന്‍ടിആര്‍ മൂന്ന് വേഷത്തിലെത്തിയ ചിത്രം. കെ എസ് രവീന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തത്. ബോക്‌സ് ഓഫിസില്‍ മികച്ച വിജയമാണ് ചിത്രം സ്വന്തമാക്കിയത്. 45 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 130 കോടിക്ക് മേലെയാണ് ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് സ്വന്തമാക്കിയത്.

5. ടെമ്പര്‍

JR NTR

ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ എത്തിയത്. കാജല്‍ അഗര്‍വാള്‍, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 35 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം 74 കോടിക്ക് മേലെ കളക്റ്റ് ചെയ്തു. ചിത്രം പിന്നീട് ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com