അമൽ നീരദ് ചിത്രം ബോഗയ്ൻവില്ലയുടെ റിലീസ് തീയിതി പുറത്ത്. സംവിധായകൻ അമൽ നീരദ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഒക്ടോബർ 17 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഭീഷ്മപർവം എന്ന സൂപ്പർ ഹിറ്റിന് ശേഷം അമൽ നീരദ് ഒരുക്കുന്ന ചിത്രം കൂടിയാണ് ബോഗയ്ൻവില്ല. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
കഴിഞ്ഞ ദിവസം ചിത്രത്തിലെ സ്തുതി എന്ന ഗാനവും പുറത്തുവന്നിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ ജ്യോതിര്‍മയി എത്തുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക